GeneralKollywoodLatest NewsMovie GossipsNEWSWOODs

രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം 2021 ജനുവരി 8ന് തീയേറ്ററിൽ; സൂചനകൾ നൽകി ചിത്രത്തിന്റെ നിർമാതാക്കൾ

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 2021 ജനുവരി എട്ടിന് തീയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ പറഞ്ഞിരിക്കുന്നത്. ആർആർആർ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  

ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ സംവിധായകൻ എന്ന് പേര് നേടിയ രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്തുവിട്ടു. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 2021 ജനുവരി എട്ടിന് തീയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ പറഞ്ഞിരിക്കുന്നത്. ആർആർആർ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

‘തോര്‍’ എന്ന ഹോളിവുഡ് ചിത്രത്തില്‍ വോള്‍സ്റ്റാഗ് എന്ന കഥാപാത്രമായെത്തിയ റെയ് സ്റ്റീവന്‍സനും ഹോളിവുഡ് നടി അലിസന്‍ ഡൂഡിയും ചിത്രത്തിലെ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. ഹോളിവുഡ് താരം ഒലിവിയ മോറിസും ബോളിവുഡ് താരം ആലിയ ഭട്ടും ചിത്രത്തില്‍ നായികമാരാകുന്നു. ബാഹുബലിയോളം വലിയ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നതെന്നും രാജമൗലി വ്യക്തമാക്കിയിട്ടുണ്ട്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button