മലയാളത്തിലെ സീനിയര്‍ സംവിധായകരില്‍ പലരും കാലത്തിനൊത്ത് സിനിമ പറയാന്‍ കഴിയാതെ പരാജയത്തിലേക്ക് വീണവരാണ്. തന്റെയൊപ്പം വര്‍ക്ക് ചെയ്ത പല സംവിധായകര്‍ക്കും അങ്ങനെയൊരു അവസ്ഥ നേരിട്ടതിന്റെ കാരണത്തെക്കുറിച്ച് പറയുകയാണ് പ്രിയദര്ശന്.
‘എനിക്കൊപ്പം വര്‍ക്ക് ചെയ്തവരില്‍ എന്നേക്കാള്‍ മിടുക്കന്മാരായ പലരും ഇന്ന് സിനിമ എടുക്കാതിരിക്കുന്നതിന്റെ കാരണം അവര്‍ അപ്ഡേറ്റഡ് അല്ലാത്തത് കൊണ്ടാണ്. സിനിമ ഇങ്ങനെ കാലം സമയമൊക്കെ പോകുന്തോറും ഇതിന്റെ പേസ് മാറുന്നു. ഇതിന്റെ രീതി മാറുന്നു.സിനിമയുടെ നിറവും അതിന്റെ ടേസ്റ്റ് മാറുന്നു.ഇതൊക്കെ മനസിലാക്കി മുന്പോട്ട് പോയാല്‍ മാത്രമേ നമുക്ക് കാലത്തിനൊത്ത് സിനിമ പറയാന്‍ കഴിയൂ.ഞാന്‍ അതില്‍ നിന്ന് വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ്. ഉദാഹരണത്തിന് ഒരു സിനിമയില്‍ ലവ് സീന്‍ എടുക്കുമ്പോള്‍ എന്റെ സഹാസംവിധായകര് ചിലപ്പോള്‍ പരസ്പരം മുഖത്തോട് മുഖം നോക്കും. അപ്പോള്‍ ഞാന്‍ കാര്യം അന്വേഷിക്കും. അപ്പോള്‍ അവര്‍ പറയും. ഈ സീന്‍ ഞങ്ങള്‍ എടുക്കില്ല സാര്‍. ഞാന്‍ ചോദിക്കും നിങ്ങള്‍ ആണേല്‍ ഈ സീന്‍ എങ്ങനെ കണക്റ്റ് ചെയ്യും അവര്‍ അവരുടെതായ ശൈലിയില്‍ അത് ഇങ്ങനെ ചെയ്യുമെന്ന് പറയും അവിടെ ഞാന്‍ അത് ഉള്‍ക്കൊണ്ടാല്‍ ഞാനും കാലത്തിനൊപ്പം സഞ്ചരിക്കുന്ന സംവിധായകനാകും. കഴിഞ്ഞു പോയ കാലത്തിനൊപ്പമുള്ള പ്രണയത്തെക്കുറിച്ച് ചിന്തിച്ച് ഇന്നത്തെ രീതിയില്‍ സീന്‍ എടുത്താല്‍ അത് ഓക്കെ ആകില്ല’- മാതൃഭൂമി സംഘടിപ്പിച്ച ‘അക്ഷരോത്സവം’ എന്ന പ്രോഗ്രാമില്‍ സംവദിക്കുകയായിരുന്നു പ്രിയദര്ശന്.
Post Your Comments