പ്രണയ ചിന്തകള്‍ പങ്കുവെച്ച് മലയാള സിനിമയിലെ പ്രിയ നടി പ്രായാഗ മാര്‍ട്ടിന്‍. പ്രണയത്തിന് അതിരുകളില്ലെന്നും എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയമെന്നും പ്രയാഗ പറയുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒഴിയുന്ന പ്രണയങ്ങള്‍ വെറും പൊള്ളയാണെന്നാണ് പ്രയാഗ അഭിപ്രായപ്പെടുന്നത്.’ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.
‘സ്‌നേഹത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ ഓരോരുത്തരെയും പരിചയപ്പെടുമ്പോള്‍ അവരോട് ആദ്യം ബഹുമാനം തോന്നും. അതുതന്നെയാണ് സ്‌നേഹം എന്നു പറയുന്നത്. പിന്നീട് അയാളെ അടുത്തറിയുമ്പോള്‍ അത് പ്രണയമായി മാറുന്നു. അപ്പോഴൊന്നും ഒരിക്കലും ജാതിയും മതവും ഒന്നും നോക്കാറില്ല. വിവാഹത്തിലേക്ക് എത്തുമ്പോഴാണ് ഇത് ചിലര്‍ക്ക് പ്രശ്‌നമായി മാറുന്നത്. ഒരുപാട് നാള്‍ അതിരുകളില്ലാതെ സ്‌നേഹിക്കുകയും വിവാഹമെന്ന നിര്‍ണായക ഘട്ടത്തില്‍ മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതിനോട് യോജിക്കാനാവില്ല. എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയമെന്നും പ്രയാഗ പറഞ്ഞു.
പ്രണയിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും എന്നാല്‍ ശരിയായ വ്യക്തിയെ കണ്ടെത്തുക എന്നത് പ്രയാസമാണെന്നും പ്രയാഗ പറഞ്ഞു. സീരിസായ പ്രണയങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ പ്രയാഗ ഉടനൊന്നും വിവാഹം ഉണ്ടാവില്ലെന്നും വ്യക്തമാക്കി.
Post Your Comments