
മലയാളസിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരു ചരിത്ര സിനിമ അല്ലെന്ന് വ്യക്തമാക്കുകയാണ് പ്രിയദർശൻ.
ഇതൊരു ചരിത്ര സിനിമ അല്ലെന്നും ചരിത്രത്തില്‍ നിന്നുള്ള ചില സന്ദര്‍ഭങ്ങള്‍ ചിത്രത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നും പ്രിയദര്‍ശന്‍ പറയുന്നു. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന് വേണ്ടി ചന്തു എന്ന കഥാപാത്രത്തെ എം ടി വാസുദേവന്‍ നായര്‍ മാറ്റി എഴുതിയത് പോലെ കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ താനും മാറ്റി എഴുതിയിട്ടുണ്ട് എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേർത്തു.
എം ടി സര്‍ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ പഴയ ചന്തുവിനെ പുതിയ ചന്തുവാക്കിയത് പോലെ തന്റെ കുഞ്ഞാലി തന്റെ ഭാവനയിലാണ് താന്‍ ചെയ്തിട്ടുള്ളത് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. മൂന്നാം ക്ലാസ്സിലെ പാഠ പുസ്തകത്തില്‍ താന്‍ പഠിച്ച കുഞ്ഞാലി മരക്കാര്‍ എന്ന ഹീറോയെ മനസ്സിലിട്ടു വളര്‍ത്തിയതാണ് തന്റെ ഈ ചിത്രമെന്നും ഇതിന്റെ ആദ്യ ചിന്ത പകര്‍ന്നു തന്നത് അന്തരിച്ചു പോയ ദാമോദരന്‍ മാസ്റ്ററാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മോഹൻലാലിനെ കൂടാതെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിനുണ്ട്.
Post Your Comments