ഇന്ത്യയിലെ മികച്ച എഞ്ചിനീയർമാരിൽ ഒരാളായ ഇ ശ്രീധരന്റെ ജീവിതകഥയെ ആധാരമാക്കി സംവിധായകൻ വി.കെ. പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ‘രാമസേതു.’ ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ മമ്ത മോഹന്‍ദാസ് നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യമായാണ് ജയസൂര്യയുടെ നായികയായി മമ്ത എത്തുന്നത്. അടുത്തിടെ കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ‘കലാ മേഖലയിലെ ശ്രദ്ധേയമായ സ്ത്രീ വ്യക്തിത്വം’ എന്ന നിലയ്ക്കുള്ള ഒരു പുരസ്കാരം ഇ ശ്രീധരനില്‍ നിന്ന് മമ്ത ഏറ്റുവാങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
മെട്രോമാന് എന്നറിയപ്പെടുന്ന ശ്രീധരന്റെ നാല്പ്പതിലേറേ വര്‍ഷങ്ങള്‍ നീണ്ട ഔദ്യോഗിക പ്രവര്‍ത്തന കാലയളവാണ് സിനിമയിലുണ്ടാകുക എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 30 വയസുമുതല്‍ 77 വയസു വരെയുള്ള കാലയളവാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഒക്റ്റോബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. എസ് സുരേഷ് ബാബു ആണ് തിരക്കഥ ഒരുക്കിയത്.
Post Your Comments