GeneralLatest NewsMollywoodMovie GossipsNEWSWOODs

കുഞ്ചാക്കോ ബോബന്റെ ‘വർക്ഔട്ടിന്’ തത്കാലം വിട ; ചാക്കോച്ചന്റെ വർക്ഔട്ടിന് പാരയായത് ഷൂട്ടിങ്ങിനിടയിലെ പരിക്ക്

റൊമാന്റിക് നായകൻ എന്നതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇതിനോടകം കുഞ്ചാക്കോ ബോബന് ഉണ്ടായി. അടുത്തിടെ താരം പങ്കുവെച്ച ഉരുണ്ടുകൂടിയ മസിലുകളുമായുള്ള റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരുന്നു. താരം പോലീസ് വേഷത്തിൽ അഭിനയിക്കുന്ന മാര്‍ട്ടിൻ പ്രക്കാട് സിനിമയ്ക്ക് വേണ്ടിയായിരുന്നു ഈ മേക്കോവര്‍. പ്രവീൺ മൈക്കിള്‍ എന്ന പോലീസുകാരനായാണ് താരം ചിത്രത്തിലുള്ളത്. മൂന്ന് മാസം എടുത്താണ് ശരീരം ചിട്ടപ്പെടുത്തിയെടുത്തതെന്നും ഇതിനായി കഠിന വര്‍ക്കൗട്ടിനു പുറമേ ചിട്ടയായ ഭക്ഷണക്രമവുമുണ്ടെന്നുമൊക്കെ താരം അടുത്തിടെ പറഞ്ഞിരുന്നു.

റൊമാന്റിക് നായകൻ എന്നതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇതിനോടകം കുഞ്ചാക്കോ ബോബന് ഉണ്ടായി. അടുത്തിടെ താരം പങ്കുവെച്ച ഉരുണ്ടുകൂടിയ മസിലുകളുമായുള്ള റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരുന്നു. താരം പോലീസ് വേഷത്തിൽ അഭിനയിക്കുന്ന മാര്‍ട്ടിൻ പ്രക്കാട് സിനിമയ്ക്ക് വേണ്ടിയായിരുന്നു ഈ മേക്കോവര്‍. പ്രവീൺ മൈക്കിള്‍ എന്ന പോലീസുകാരനായാണ് താരം ചിത്രത്തിലുള്ളത്.
മൂന്ന് മാസം എടുത്താണ് ശരീരം ചിട്ടപ്പെടുത്തിയെടുത്തതെന്നും ഇതിനായി കഠിന വര്‍ക്കൗട്ടിനു പുറമേ ചിട്ടയായ ഭക്ഷണക്രമവുമുണ്ടെന്നുമൊക്കെ താരം അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടെ ഏറ്റ പരിക്കുമാലും തൽക്കാലത്തേക്ക് ജിമ്മിലെ വര്‍ക്ഔട്ടിന് അവധി നൽകിയിരിക്കുകയാണ് താരം.

സിനിമയിലെ വടംവലി രംഗങ്ങള്‍ കൂത്താട്ടുകുളത്ത് അരുവിക്കരയിൽ ചിത്രീകരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടുത്തിടെ ചാക്കോച്ചൻ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ അതിന്‍റെ ചിത്രീകരണ സമയത്ത് തോളെല്ലിനു ചെറിയ പരുക്കേറ്റിരുന്നു. പിന്നീട് കൈ പൊക്കാൻ പറ്റാത്ത സ്ഥിതിയായെന്ന് താരം പറഞ്ഞു. വലതുകൈ പൊക്കണമെങ്കില്‍ ഇടതുകൈ സപ്പോര്‍ട്ട് ചെയ്യേണ്ട സ്ഥിതിയായി. സിനിമയ്ക്കു വേണ്ടിയായുള്ള വടംവലി ആയിരുന്നെങ്കിലും ആവേശം കൂടിയതോടെയാണ് കയ്യും കാലുമെല്ലാം മുറിഞ്ഞത്. അതിനാൽ കുറച്ച് വിശ്രമം എടുക്കാനായി ജിമ്മിലെ വര്‍ക്കൗട്ട് തൽക്കാലം വേണ്ടെന്ന് വെച്ചിരിക്കുകയാണ് എന്ന്  താരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

”സിനിമ തുടങ്ങുന്നതിനു മുന്‍പ് തന്നെ ചിത്രത്തിലെ വടംവലി രംഗങ്ങളെ കുറിച്ച് സംവിധായകൻ മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. എന്നാൽ വടംവലിക്ക് സ്ഥിരം പോകാറുള്ള 65 ടീമുകളാണ് ഷൂട്ടിനായി എത്തിയത്. ഓണത്തിനൊക്കെ ചെയ്യാറുള്ള വടംവലി ഓര്‍ത്താണ് താൻ പോയത്. എന്നാൽ അവരോടൊപ്പം ശരിക്ക് പണിപ്പെട്ടാണ് വടം വലി നടത്തിയത്. അത് കഴിഞ്ഞതോടെ കയ്യും കാലുമൊക്കെ മുറിഞ്ഞു. വടം ഉരഞ്ഞ് പലയിടത്തും പാടുകളായി. വേദനയായി. വീട്ടിൽ ഭാര്യ പ്രിയ ഇതൊക്കെ കണ്ടതോടെ ഏറെ ഭയപ്പാടിലായി. അതിനാൽ കുടുംബത്തിന്‍റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഈയവസരത്തിൽ ജിമ്മിലെ വര്‍ക്കൗട്ടിന് തൽക്കാലത്തേക്ക് അവധികൊടുത്തിരിക്കുകയാണ്.” വടംവലി രംഗങ്ങൾ ചിത്രീകരണം കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോൾ മൂന്നാറിലാണ് നടക്കുന്നത്. വൈകാതെ ടീമിനൊപ്പം ചേരുമെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button