മലയാള സിനിമയില്‍ താരപദവിയുടെ സ്ഥാനം ഒരു പരിധിവരെ അവസാനിച്ചിരിക്കുന്നുവെന്ന് നടന്‍ ഫഹദ് ഫാസില്‍. താരപദവിയെ കണക്കാക്കിയല്ല താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും നായകവേഷം വേണമെന്ന നിര്‍ബന്ധമില്ലെന്നുംഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ‘എല്ലാവരും എല്ലാത്തരം റോളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുമ്പോഴാണ് അത് മറ്റൊരു തലത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്ത ചില സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. അവിടുത്തെ സൂപ്പര്‍സ്റ്റാറുകളാണ് അതില്‍ അഭിനയിക്കാന്‍ പോകുന്നത്.’
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ആണ് ഫഹദിന്റേതായി തീയേറ്ററിൽ എത്തുന്ന പുതുചിത്രം. ഫഹദിന്റെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റാണ് ചിത്രത്തിനുള്ളത്. നസ്രിയ ആണ് നായികാ വേഷത്തില്‍ എത്തുന്നത്. ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.
Leave a Comment