തിരക്കഥകൃത്തായും സംവിധായകനായുമൊക്കെ സൂപ്പര്‍ താര ഇമേജുള്ള രഞ്ജിത്ത് മലയാളത്തിലെ താരമൂല്യമുള്ള നടനെന്ന രീതിയിലും ശ്രദ്ധ നേടുകയാണ്. താന്‍ നിര്‍മ്മാതാവായ അയ്യപ്പനും കോശിയും എന്ന സിനിമയിലെ പൃഥ്വിരാജിന്റെ അച്ഛന്‍ വേഷം ചെയ്യേണ്ടി വന്നത് അവിചാരിതമായിട്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍.
‘ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ അവിചാരിതമായി വന്നുപെട്ടതാണ്. ആ സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് മറ്റൊരു വഴിയുണ്ടായിരുന്നില്ല. ഇവിടുത്തെ ഒരു ലീഡ് ആക്ടര്‍ ചെയ്യേണ്ടിയിരുന്ന റോളാണ് പെട്ടെന്ന് എന്നിലേക്ക് വന്നത്. സംവിധായകന്‍ സച്ചി നല്‍കിയ ധൈര്യമാണ് ആ ശക്തമായ റോള്‍ ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമായത്. പൃഥ്വിരാജ് ചെയ്യുന്ന കോശി എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കഥാപാത്രമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്’.
ചിത്രത്തിലെ രഞ്ജിത്തിന്റെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ സച്ചി
‘രഞ്ജിത്ത് എന്ന നടന്‍ എപ്പോഴും നമുക്ക് മുന്നില്‍ വരുന്നത് ഒരു ശാന്ത സ്വഭാവക്കാരനായിട്ടാണ്. അങ്ങനെയുള്ള കഥാപാത്രമാണ് രഞ്ജിയേട്ടന്‍ കൂടുതലും ചെയ്തിരിക്കുന്നത്. പക്ഷെ ഇതിലെ കഥാപാത്രം കുറച്ചൂടി തീക്ഷ്ണമാണ്.അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തൊട്ടു മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാത്ത ശക്തമായ ഒരു വേഷമാണ് രഞ്ജിയേട്ടന്‍ അവതരിപ്പിക്കുന്നത്’.
Post Your Comments