CinemaGeneralLatest NewsMollywoodNEWS

‘മകനെ ഇത്രയധികം മിസ് ചെയ്യുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ബിഗ് ബോസിലേക്ക് വന്നത്’ ഫുക്രുവിന്റയെ ചോദ്യത്തിൽ പൊട്ടിക്കരഞ്ഞ് വീണ നായര്‍

നേരിട്ട് ചോദിക്കാന്‍ മടിയുള്ള കാര്യങ്ങളാണ് ഈ ഗെയിമിലൂടെ ചോദിക്കുന്നതെന്നും തന്നോടുതന്ന കാണിച്ചിട്ടുള്ള സ്‌നേഹം ഗെയിമിനുവേണ്ടിയാണെന്ന് തോന്നിയിട്ടുണ്ടെന്നുമൊക്ക ഫുക്രു പറഞ്ഞു

ബിഗ് ബോസ് സീസൺ രണ്ടിൽ പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയ വീണ നായരും ഫുക്രുവും തമ്മിലുള്ള സ്‌നേഹബന്ധത്തിന് ഒരു പൊട്ടിത്തെറിയോടെ അന്ത്യം കുറിച്ചു. ഈ ആഴ്ചത്തെ ലക്ഷ്വറി ബജറ്റ് ടാസ്‌കിലാണ് ഇരുവരും തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങിയത്. മകനെപ്പോലെയോ അനുജനെപ്പോലെയോ കണ്ടിരുന്ന ഫുക്രുവിനെ തനിക്ക് ഇഷ്ടമല്ലെന്ന് ഒടുവില്‍ വീണ ഫുക്രുവിന്റെ മുഖത്തു നോക്കി പറയുകയായിരുന്നു.

ബിഗ് ബോസ് വീട്ടുകാര്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള കോള്‍ സെന്റര്‍ പ്രവര്‍ത്തനമായിരുന്നു ലക്ഷ്വറി ബജറ്റ് ടാസ്‌ക്. കോള്‍ സെന്ററില്‍ ആരെ വിളിക്കണമെന്ന് എതിര്‍ഗ്രൂപ്പിലെ അംഗത്തിന് തീരുമാനിക്കാം. ബിഗ് ബോസ് വീട്ടിനുള്ളിലെ എന്തു കാര്യത്തെക്കുറിച്ചും സാംസാരിക്കുകയുമാകാം. കോള്‍ സെന്റര്‍ ജീവനക്കാര്‍ സംസാരത്തില്‍ മര്യാദ വിടാതിരിക്കുകയും കോള്‍ വെയ്ക്കാതിരിക്കുകയുമാണ് വേണ്ടത്. ടാസ്‌കില്‍ ഫുക്രു തിരഞ്ഞെടുത്തത് വീണയെയായിരുന്നു.

ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍ മാത്രമേ സംസാരിക്കാവൂ എന്നും ബിഗ് ബോസിന്റെ നിയമാവലിയില്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം വീണ ഹൗസിനുള്ളില്‍ അഭിനയിക്കുകയാണെന്നാണ് ഫുക്രു വീണയോട് ഫോണില്‍ പറഞ്ഞത്. നേരിട്ട് ചോദിക്കാന്‍ മടിയുള്ള കാര്യങ്ങളാണ് ഈ ഗെയിമിലൂടെ ചോദിക്കുന്നതെന്നും തന്നോടുതന്ന കാണിച്ചിട്ടുള്ള സ്‌നേഹം ഗെയിമിനുവേണ്ടിയാണെന്ന് തോന്നിയിട്ടുണ്ടെന്നുമൊക്ക ഫുക്രു പറഞ്ഞു. എന്നാല്‍ ഫുക്രുവിനെ കാണുന്നത് അനിയന്റെ സ്ഥാനത്താണെന്നും തന്റെ സ്‌നേഹം യഥാര്‍ഥമാണെന്നുമൊക്കെ വീണ പറഞ്ഞു. എന്നാല്‍ ആ ഉത്തരത്തില്‍ തന്റെ ആരോപണങ്ങള്‍ നിര്‍ത്താനുള്ള ഭാവത്തിലല്ലായിരുന്നു ഫുക്രു.

തെസ്‌നി ഖാന്‍ എലിമിനേറ്റ് ചെയ്യപ്പെട്ടപ്പോഴുള്ള വീണയുടെ പ്രതികരണമുള്‍പ്പെടെ പലതും അഭിനയമായാണ് തോന്നിയതെന്നും അമ്പുച്ചന്‍, കണ്ണേട്ടന്‍ എന്നൊക്കെ ഹൗസില്‍ ഇടയ്ക്കിടെ മകനെയും ഭര്‍ത്താവിന്റെയും കാര്യം പറയുന്നതും ഗെയിമിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്നും ഫുക്രു പറഞ്ഞു. മകനെ ഇത്രയധികം മിസ് ചെയ്യുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ബിഗ് ബോസിലേക്ക് വന്നതെന്നും ഫുക്രു ചോദിച്ചു. ഇക്കാര്യങ്ങളൊക്കെ പറയാന്‍ വേണ്ടിയാണ് ഗെയിമിലൂടെ വിളിച്ചതെന്നും മത്സരം നേര്‍ക്കുനേരെ കളിക്കണമെന്നുമൊക്കെ ഫുക്രു പറഞ്ഞു. ബിഗ് ബോസില്‍ എത്തിയ സാഹചര്യത്തെക്കുറിച്ച് ‘എന്നെ അറിയാം’ എന്ന ടാസ്‌കില്‍ പറഞ്ഞിട്ടുള്ളതാണെന്നും ഫുക്രുവിന്റേത് കുട്ടികളുടേത് പോലെയുള്ള സ്വഭാവമാണെന്നും ഗെയിമില്‍ വീണ പ്രതികരിച്ചു. ബസര്‍ ശബ്ദം വരുന്നതുവരെ വീണ ഫോണ്‍ കട്ട് ചെയ്‌തോ കരഞ്ഞോ ഇല്ല.

എന്നാല്‍ പുറത്തുവന്ന ഉടന്‍ വീണ ഫുക്രുവിനോട് പ്രതികരിച്ചു. വീട്ടുകാരെ പറയരുതെന്നും അത് ചീപ്പ് ആണെന്നും വീണ പറഞ്ഞു. ഇതൊക്കെ ഗെയിമിനിടെ പറയാതിരുന്നത് എന്താണെന്ന് തിരിച്ചുചോദിച്ച് ഫുക്രുവും തര്‍ക്കിച്ചു. എന്നാല്‍ രണ്ടുപേരില്‍ നിന്ന് രണ്ട് ടീമിലേക്ക് ആ തര്‍ക്കം പടരുന്ന കാഴ്ചയായിരുന്നു എപ്പിസോഡില്‍. പലരും ഇടയ്ക്ക് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം ഹൗസില്‍ അംഗങ്ങളുടെ ശബ്ദങ്ങള്‍ മുഴങ്ങിക്കേട്ടു. ക്യാപ്റ്റര്‍ രജിത് കുമാറിന് പോലും അംഗങ്ങളെ ശാന്തരാക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button