ബിഗ് ബോസ് ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ സുഹൃത്തുക്കളായിരുന്നവർ ശത്രുക്കളായും, ശത്രുക്കളായി കഴിഞ്ഞവർ സുഹൃത്തുക്കളായും മാറുന്ന കാഴ്ചയാണ് നടക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയോടെ കടന്നുവന്നവർ തങ്ങൾക്ക് പാരയാകുമോ എന്ന ഭയത്താൽ കൂടുതൽ ആക്റ്റീവ് ആകാൻ ശ്രമിക്കുന്നവരും, തക്കം കിട്ടിയാൽ, ഒരാൾക്ക് പണികൊടുക്കാൻ നടക്കുന്ന ആളുകളും എല്ലാം കൂടി ആകെ ബഹളമയമാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ.
വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിൽ കയറിവന്നു സോഷ്യൽ മീഡിയയുടെ കൈയ്യടി ഏറെ വാങ്ങിയ മത്സരാർത്ഥിയാണ് പവൻ ജിനോ തോമസ്. നിന്നെ അറിയാം ടാസ്ക്കിലൂടെ തന്നെക്കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും പവൻ വെളിപ്പെടുത്തുന്നുണ്ടെങ്കിലും, മത്സരാർത്ഥിയായ സുജോയുമായുള്ള ബന്ധത്തെ പറ്റി കൃത്യമായ ഒരു വിവരവും അദ്ദേഹം പങ്ക് വയ്ക്കുന്നില്ല.
കഴിഞ്ഞ ദിവസം സുജോയെ പറ്റി രജിത്തിനോട് കൂടുതൽ കാര്യങ്ങൾ തുറന്നു പറയുന്നതിനിടയിലാണ് ബിഗ് ബോസ് വീടിന് പുറത്തുള്ള സുജോയുടെ പ്രണയത്തെപ്പറ്റി പവൻ വാചാലനായത്. അവിടെയും, ഇവിടെയും പോയി പിണങ്ങി ഇരിക്കുന്നു. ഇത്രയും നല്ല അവസരം കിട്ടിയിട്ട്, അവൻ കോമാളി ആവുകയാണ് ചെയ്യുന്നത്. ഇതൊക്കെ പുറത്തുള്ളവർക്ക് എത്രയധികം സങ്കടം ഉണ്ടാക്കുന്നു എന്ന് അറിയോ. എന്ന് രജിത്തിനോട് പവൻ പറയുമ്പോൾ. ഇതൊക്കെ വെറും ഫാബ്രിക്കേറ്റഡ് കാര്യങ്ങളാണ് അവർ നടത്തുന്നതെന്നും രജിത് പറയുന്നു. നാളെ ഫങ്ക്ഷൻ നടക്കുമ്പോൾ ആ പെൺകൊച്ചു തന്ന സാധനം നീ ധൈര്യമായി സുജോയ്ക്ക് നൽകണം എന്നും, താൻ ഒപ്പം ഉണ്ടാകും എന്നും രജിത് പവനെ ഉപദേശിക്കുന്നു.
ഭയങ്കര പാവം പെണ്ണാണ് അവൾ. ആ പെണ്ണ് കൊടുത്ത കിസ് ചെയ്ത ടീ ഷർട്ട്, വന്ന ദിവസം ഭയങ്ക സംഭവം ആയിരുന്നു. ഇന്ന് ആ ടീ ഷർട്ട് എടുത്ത് ഫുക്രുവിന് കൊടുത്തു. ഇത്രയും കഴിവ് ഉണ്ട്. അവളുടെ പിറകെ നടന്നിട്ട് അവൻ എട്ടിന്റെ പണി വാങ്ങുമെന്നും പവൻ രജിത്തിനോട് വ്യക്തമാക്കി.
Post Your Comments