ഒരുപാട് സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ ബിഗ് ബോസ് എപ്പിസോഡുകൾ കടന്ന് പോകുന്നത്. പതിനേഴ് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലെ എലിമിനേഷനിലൂടെ ചില ആളുകൾ പുറത്തു പോയപ്പോൾ നാല് പേരാണ് പകരക്കാരായി അകത്തേക്ക് കയറിയത്. എലിമിനേഷനിലൂടെ പുറത്തുവന്നവരിൽ സിനിമ ടെലിവിഷൻ താരം തെസ്നി ഖാനും ഉണ്ടായിരുന്നു. ഇപ്പോഴിതാ തെസ്നി. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് വിശേഷങ്ങൾ തുറന്നു പറയുകയാണ്.
ലാലേട്ടന്റെ വരവും എലിമിനേഷൻ നിമിഷങ്ങളും പെരുന്നാൾ പോലെ ആണ്.വെള്ളിയാഴ്ച തുടങ്ങുമ്പോൾ തന്നെ ടെൻഷൻ തുടങ്ങും. ആരെങ്കിലും ഈ ആഴ്ച പോകും എന്ന് ഉറപ്പാണല്ലോ. പക്ഷെ ഈ ആഴ്ച ഞാൻ ഉറപ്പിച്ചിരുന്നു ഞാൻ പുറത്താകും എന്ന്. ചിലർ എന്നെ അവോയ്ഡ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി ഇനിയും ഇവിടെ നിന്നാൽ ഞാൻ കൂടുതൽ ഡൾ ആയി മാറുമെന്ന്, തെസ്നി പറയുന്നു.
സുജോയുടെയും സാൻഡ്രയുടെയും ട്രാക്ക് എന്ന് പറയുന്നത് വളരെ സത്യസന്ധമായിട്ടാണ് എനിക്ക് തോന്നുന്നത് . സുജോ വളരെ നന്മ ഉള്ള പയ്യനാണ്. അവിടെ ഒരു മാസം കഴിഞ്ഞതിൽ നിന്നും എനിക്ക് അവനെ മനസിലായി. അവനെ പോലെ തന്നെ സാൻഡ്രയെ എനിക്ക് നേരത്തെ അറിയാം. ഒരു പ്രാവശ്യം സാൻഡ്ര എയർ ഹോസ്റ്റസ് ആയ ഫ്ലൈറ്റിൽ ഞാൻ കയറിയിരുന്നു.
അബുദാബിയിൽ അമ്മയുടെ ഷോയിൽ പങ്കെടുക്കാൻ പോകുന്ന വഴി എനിക്ക് നല്ല പനിയായി. ഞാൻ ആ കുട്ടിയോട് തണുക്കുന്നു എന്തെങ്കിലും തരാമോ എന്ന്ചോദിച്ചു. അപ്പോൾ അവൾ ധരിച്ചിരുന്ന കോട്ടൊക്കെ ഊരി എനിക്ക് തന്നു. ആ വിവരം സാൻഡ്രയാണ് ബിഗ് ബോസിൽ വച്ച് എന്നോട് വീണ്ടും പറയുന്നത്. അപ്പോഴാണ് ഞാൻ അത് ഓർത്തതും. അത് നന്മ ഉള്ള, ഹെൽപ്പിംഗ് മെന്റാലിറ്റി ഉള്ള വ്യക്തിയാണ്. ആളൊരു പാവമാണ്. അങ്ങിനെയുള്ള രണ്ടാളുകൾ ഒരുമിക്കും എന്നാണ് എനിക്ക് തോന്നുന്നതെന്നും തെസ്നി വ്യക്തമാക്കി.
Post Your Comments