
ബോളിവുഡിലെ നാണം കുണുങ്ങിയായ താരപത്നി എന്നാണ് ഗൗരി ഖാനെ എല്ലാരും വിളിച്ചിരുന്നത്. ഒരു ഫോട്ടോക്ക് പോലും പോസ് ചെയ്യാൻ മടിയുള്ള തനി വീട്ടമ്മയാണ് ബോളിവുഡ് കിംഗ് ഖാന്റെ ഭാര്യ . ഭർത്താവ് ഷാരൂഖ് സിനിമകളുടെ തിരക്കിൽ പെടുമ്പോൾ കുടുംബകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും നോക്കിനടത്തി ഒതുങ്ങിക്കൂടുന്ന ഗൗരിഖാനാണ് ഇപ്പോൾ ബോളിവുഡ് ലോകത്ത് ചർച്ചയാകുന്നത്.
വർഷങ്ങൾക്ക് മുൻപുള്ള നാണംകുണിങ്ങി അല്ല താനെന്ന് തെളിയിച്ചിരിക്കുകയാണ് ഗൗരിഖാൻ. പഴയ നാണം കുണുങ്ങി എങ്ങോ പോയി മറഞ്ഞു. പകരം ബോളിവുഡ് സന്ധ്യകളിൽ നടിമാരെക്കാൾ കിടിലം ഗ്ലാമർ ലുക്കിൽ ഗൗരി പ്രത്യക്ഷപ്പെട്ടു തുടങ്ങി. സിനിമാ നിർമ്മാണത്തിലേക്കും ഇന്റീരിയർ ഡിസൈനിങ്ങിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ച ഈ താരപത്നി ഇപ്പോൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു.
ഇപ്പോഴിതാ തകർപ്പൻ നൃത്തം കൊണ്ട് സദസ്സിനെ കീഴടക്കുകയാണ് ഗൗരി. അർമാൻ ജെയ്നിന്റെ വിവാഹ സൽക്കാര വേദിയിലാണ് ഷാരൂഖിനൊപ്പം ഗൗരി ആടിത്തകർത്ത്. ഡാൻസ് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
Post Your Comments