CinemaGeneralKollywoodLatest NewsNEWS

തമിഴ് സിനിമ താരം വിജയ് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍

കടലൂരിലെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് ആദായ നികുതി വകുപ്പ് നടനെ കസ്റ്റഡിയിലെടുത്തത്

തമിഴ് സിനിമ താരം വിജയ് കസ്റ്റഡിയില്‍. ആദായ നികുതി വകുപ്പാണ് നടനെ കസ്റ്റഡിയിലെടുത്തത്. കടലൂരിലെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് ആദായ നികുതി വകുപ്പ് നടനെ കസ്റ്റഡിയിലെടുത്തത്. മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് നടനെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയുടെ പുതിയ സിനിമ ബിഗിലി ന്‍റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇന്ന് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിജയിയെ ചോദ്യം ചെയ്യുന്നതെന്നും സൂചനയുണ്ട്. മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്‍റെ വീട്ടിലും ഇപ്പോള്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button