Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodGeneralLatest NewsMovie GossipsNEWSWOODs

ചുവന്ന സാരിയിൽ സുന്ദരിയായ നടി മലൈകയോടൊപ്പം അർജുൻ കപൂർ ചിത്രങ്ങൾ വൈറൽ ; ഇനി എങ്കിലും പ്രണയം വെളിപ്പെടുത്താൻ ‘ഇന്റർനെറ്റ് പാപ്പരാസികൾ’

നടി മലൈക അറോറയുടെയും അര്‍ജുന്‍ കപൂറിന്റെയും പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേട്ട് കൊണ്ടിരിക്കുന്നത്. ഇരുവരും ഇതുവരെ ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ലെങ്കിലും സംഭവം സത്യമാണെന്നാണ് സൂചനകള്‍. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോസാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്.

സിനിമാലോകത്തെ മറ്റൊരു ലോകമാണ് ഗോസിപ്പുകൾ എന്നത്. ഗോസ്സിപ്പുകളിലൂടെ വളർച്ചയും തളർച്ചയും ഉണ്ടായിട്ടുള്ള താരങ്ങൾ ഏറെയാണ്. ഈ അടുത്തകാലത്തായി ബോളിവുഡിൽ ഉയരുന്ന ഗോസിപ്പുകൾ എല്ലാം യാഥാർഥ്യമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അനുഷ്‌ക ശര്‍മ്മ-വീരാട് കോലി, ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര-നിക് ജോനസ് തുടങ്ങിയ വിവാഹങ്ങളെല്ലാം ഇതുപോലെ ആരാധകര്‍ കാത്തിരുന്നതുമാണ്. ഇക്കൂട്ടത്തിലേക്ക് മറ്റൊരു താരജോഡി കൂടി വരാനുണ്ട് എന്നാണ് ബോളിവുഡ് പാപ്പരാസികൾ പറയുന്നത്.

നടി മലൈക അറോറയുടെയും അര്‍ജുന്‍ കപൂറിന്റെയും പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേട്ട് കൊണ്ടിരിക്കുന്നത്. ഇരുവരും ഇതുവരെ ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ലെങ്കിലും സംഭവം സത്യമാണെന്നാണ് സൂചനകള്‍. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോസാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്.

കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ അര്‍മാന്‍ ജെയിന്റെ വിവാഹമായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡില്‍ നിന്നും താരങ്ങള്‍ ഒന്നടങ്കം എത്തിയിരുന്നു. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറലാണ്.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി ബച്ചന്‍, അഭിഷേക് ബച്ചന്‍, കരിഷ്മ കപൂര്‍, അനന്യ പാണ്ഡെ, കിയാര അദ്വാനി, സോഹല്‍ ഖാന്‍, അര്‍ബാസ് ഖാന്‍, ട്വിങ്കില്‍ ഖന്ന, തുടങ്ങി ബോളിവുഡിലെ നിരവധി താരങ്ങൾ ആഘോഷങ്ങളിൽ  പങ്കെടുത്തു. കൂട്ടത്തില്‍ അര്‍ജുന്‍ കപൂറിനൊപ്പം നടി മലൈക അറോറയുമെത്തിയിരുന്നു. ഒന്നിച്ചെത്തിയ ഇരുവരും ഫോട്ടോഷൂട്ടിനും ഒന്നിച്ച് തന്നെയാണ് നിന്നത്. ഇരുവരുടെയും പുതിയ ഫോട്ടോസ് അതിവേഗമാണ് പാപ്പരാസികള്‍ ഏറ്റെടുത്തിരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള ഗ്ലാമറസ് സാരി ധരിച്ചായിരുന്നു മലൈക എത്തിയത്. സാറ്റിന്‍-ഷീര്‍ മെറ്റീരിയലില്‍ ഒരുക്കിയിരിക്കുന്ന പുത്തന്‍ ഡിസൈനിലുള്ള മലൈകയുടെ സാരി കണ്ട് ഫാഷന്‍ ലോകം അഭിനന്ദിച്ചിരിക്കുകയാണ്. അമിത് അഗര്‍വാള്‍ ആയിരുന്നു സാരി ഡിസൈന്‍ ചെയ്തത്. പതിവിലും സുന്ദരിയായി അന്നേ ദിവസം മലൈകയെ കാണപ്പെട്ടുവെന്നാണ് ആരാധകര്‍ പറയുന്നത്.

എത്രയോ കാലങ്ങളായി അര്‍ജുന്റെയും മലൈകയുടെയും ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. നേരത്തെ മുതല്‍ പലപ്പോഴും ഇരുവരും ഒരുമിച്ചാണ് യാത്രകള്‍ ചെയ്യാറുള്ളത്. പൊതുപരിപാടികളും പാര്‍ട്ടികളിലും ഒന്നിച്ചെത്തുക. വിദേശത്തുള്ള അവധി ആഘോഷങ്ങളും ഒരുമിച്ചാണ്. അര്‍ജുനോടുള്ള സ്‌നേഹം വ്യക്തമാക്കി കൊണ്ടുള്ള ചിത്രവും അതിനൊപ്പം കുറിപ്പെഴുതുകയുമൊക്കെ മലൈക ചെയ്യാറുണ്ട്. എന്നാല്‍ ഇതുവരെയും തങ്ങള്‍ പ്രണയത്തിലാണെന്നുള്ള കാര്യം ഇരുവരും ഔദ്യോഗികമായി പുറത്ത് അറിയിച്ചിട്ടില്ല.

 

 

shortlink

Related Articles

Post Your Comments


Back to top button