വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പ്രതേകതകൾ ഏറെയാണ്. ഒരു കാലഘട്ടത്തിൽ മലയാളസിനിമയിൽ നിറഞ്ഞുനിന്ന പ്രതിഭാധനന്മാരുടെ പുതുതലമുറ ഒന്നിക്കുന്നു എന്നതാണ് അതിൽ ഏറെ പ്രാധാന്യമുള്ളത്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുമ്പോൾ താരരാജാവ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനായും അനശ്വര സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ നായികയായും ചിത്രത്തിൽ എത്തുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ‘ഹൃദയം’ എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തിലെ ഈ അപൂർവ കൂട്ടുകെട്ടിലേക്ക് ഒരു യുവ താരം കൂടി പങ്കാളിയാകുകയയാണ്. മലയാള സിനിമയിൽ തന്റേതായ സ്ഥാനം നിലനിർത്തിപോകുന്ന നടൻ പൃഥ്വിരാജ് സുകുമാരൻ സിനിമയുടെ ഭാഗമാകുന്നത് പിന്നണിയിലാണെന്ന് മാത്രം.
ആടുജീവിതത്തിനായി നടത്തിയ മെലിഞ്ഞ താടിക്കാരന്റെ മേക്കോവറിൽ പൃഥ്വി എത്തുന്നത് ഗായകൻ ആയിട്ടാണ്. വിനീത് തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ ചിത്രവും വാർത്തയും പ്രേക്ഷകർക്കായി പങ്കിട്ടത്.ശ്രീനിവാസന്റെയും മോഹൻലാലിന്റേയും പ്രിയദർശന്റെയും അടുത്തതലമുറ ഒന്നിക്കുന്ന ചിത്രത്തിൽ പഴയകാല നടൻ സുകുമാരന്റെ മകനും എത്തുമ്പോൾ അനശ്വരകലാകാരന്മാരുടെ പിന്മുറക്കാരുടെ ഒത്തുചേരലാണ് ചിത്രമെന്ന് പറയാം.
View this post on Instagram
Recording vocals for Hridayam.. Guess who is singing for us right now!! ??
വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്യുന്ന ‘ഹൃദയം’ മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യമാണ് നിർമ്മിക്കുന്നത്. ഓണം റിലീസായി ‘ഹൃദയം’ തിയേറ്ററുകളിൽ എത്തുമെന്നാണ് വിനീത് വ്യക്തമാക്കുന്നത്.
Post Your Comments