GeneralLatest NewsMovie GossipsNEWSTollywoodWOODs

രജനികാന്ത് ചിത്രം ദർബാർ നഷ്‌ട സംരംഭമെന്ന് വിതരണക്കാർ; വിഷയത്തിൽ തമിഴ്‌നാട് സർക്കാർ ഇടപെടുമെന്ന് മന്ത്രി

സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി എ ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ദർബാർ. രജനികാന്തിന്റെ 167-ാമത്തെ ചിത്രംകൂടിയാണ് ദർബാർ. ലൈക പ്രൊഡക്ഷൻസ് നിർമ്മിച്ച ദർബാർ ജനുവരി 10 ന് ലോകമെമ്പാടും റീലീസ്‌ചെയ്തിരുന്നു.  ആദ്യ ആഴ്ചയിൽ തന്നെ 150കോടി ചിത്രം നേടിയതായി നിർമാതാക്കൾ അറിയിച്ചിരുന്നു.  എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുതിയ ഒരു വിവാദം ഉയർന്നിരിക്കുകയാണ്. 

ദർബാർ വിജയകരമായി പ്രദർശനം തുടരുന്നു എന്ന് റിപ്പോർട്ടുകൾ വരുന്നതിനിടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടിലെ വിതരണക്കാർ ദർബാർ തങ്ങൾക്ക് ഒരു നഷ്ട സംരംഭമാണെന്ന് വാദിച്ചു. ഈ വിഷയം ചർച്ച ചെയ്യാൻ  രജനികാന്തിനെ കാണാനായി ചെന്ന വിതരണക്കാരെ പോലീസ് തടഞ്ഞതായുമുള്ള റിപ്പോർട്ടുകളണ് ഇപ്പോൾ പുറത്തുവരുന്നത്.

വിതരണക്കാരുടെ ഈ വിഷയത്തിൽ തമിഴ് നാട് സർക്കാർ ഇടപെടുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.  നഷ്ടം നേരിട്ട ദർബാർ  ചിത്രത്തിന്റെ  വിതരണക്കാർ തമിഴ്‌നാട് സർക്കാരിനെ സമീപിച്ചാൽ അവരെ സഹായിക്കുമെന്ന് തമിഴ്‌നാട്  പബ്ലിക് റിലേഷൻസ് മന്ത്രി കടമ്പൂർ രാജു പറഞ്ഞു. പ്രൊഡ്യൂസർസ് കൗൺസിൽ വിഷയത്തിൽ ഇടപെടാത്തതിനാൽ സ്പെഷ്യൽ ഓഫീസറെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. വിതരണക്കാർ കൗൺസിലിനെ സമീപിച്ചാൽ പരിഹാരം കണ്ടെത്തുന്നതിന് തമിഴ്‌നാട് സർക്കാർ അവരെ നയിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Back to top button