GeneralLatest NewsMollywoodNEWS

സമൂഹത്തിൽ ഇത്രയും പ്രിവിലേജ്‌ഡ് ആയിട്ടുള്ള എനിക്ക് പോലും ഇതിന് കഴിയുന്നില്ലെങ്കിൽ ന്യൂനപക്ഷങ്ങൾ എങ്ങനെ അതിജീവിക്കും ; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശവുമായി പാർവതി തിരുവോത്ത്

ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണ്

കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശവുമായി സിനിമ താരം പാർവതി തിരുവോത്ത്. സമൂഹത്തിൽ ഇത്രയും പ്രിവിലേജ്‌ഡ് ആയിട്ടുള്ള തനിക്ക് അതിന് കഴിയുന്നില്ലെങ്കിൽ ഒട്ടും പ്രിവിലേജ്‌ഡ് അല്ലാത്ത ന്യൂനപക്ഷങ്ങൾക്ക് എങ്ങനെ സാധിക്കുമെന്നാണ് പാർവതി ചോദിക്കുന്നത്. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

പാർവതിയുടെ വാക്കുകൾ ഇങ്ങനെ :

ഇത് ശരിയല്ല എന്ന് പറയാൻ ഇനിയും ആളുകൾ വരണം. വയലൻസിന് പകരം സംവാദങ്ങൾ നടക്കണം. ഇന്ന് ജെ.എൻ.യുവും ജാമിയ മിലിയയും ആണെങ്കിൽ നാളെ കേരള യൂണിവേഴ്‌സിറ്റിയിലേക്ക് എത്തില്ല എന്ന് ഉറപ്പൊന്നുമില്ല. ഏത് ഫാസി‌സ്‌റ്റ് ആക്രമണത്തിന്റെ ചരിത്രം പരിശോധിച്ചാലും തുടക്കം ഇങ്ങനെയയിരുന്നു എന്നുകാണാം. വിത് കാശ്‌മീർ എന്ന് പറഞ്ഞ് ഞാനും നടന്നിട്ടുണ്ട്. കാശ്‌മീരിലെ അടിസ്ഥാന മനുഷ്യാവകാശങ്ങൾഎടുത്തു കളഞ്ഞു. കാശ്‌മീറൈസേഷൻ ഒഫ് ഇന്ത്യയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു മുമ്പ് സമാധാനപരമായ എത്രയോ സമരങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. അതിനെതിരെ ലാത്തിച്ചാർജോ, ആക്രമണങ്ങളോ ഉണ്ടായിട്ടില്ല. ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണ്. മുംബയിൽ പ്രൊട്ടസ്‌റ്റിന് പോയ ശേഷം എന്നെക്കുറിച്ചുണ്ടായ അഭ്യൂഹങ്ങൾക്ക് കൈയും കണക്കുമില്ല. അത്തരം ആരോപണങ്ങൾ ഉയർത്തി കുടുംബത്തെ ബ്ളാക്ക് മെയിൽ ചെയ്‌ത് എന്നെ നിശബ്‌ദയാക്കാമെന്നാണ് അവർ കരുതുന്നത്. സി.എ.എ, എൻ.ആർ.സി എന്നിവയിലെ വകുപ്പുകളെ കുറച്ച് നമുക്ക് ഘോരഘോരം വാദിക്കാം. പക്ഷേ എന്തുകൊണ്ട് ഇപ്പോൾ എന്നൊരു ചോദ്യമുണ്ട്, നമ്മുടെ സമ്പദ്‌‌വ്യവസ്ഥ ഇത്ര മോശം അവസ്ഥയിലൂടെ പോകുമ്പോൾ. ഈ ചോദ്യം ചോദിക്കാൻ ഇത്രയും പ്രിവിലേജ്‌ഡ് ആയിട്ടുള്ള എനിക്ക് പോലും കഴിയാതിരിക്കുന്ന ഈ സമയത്ത് ഒട്ടും പ്രിവിലേജ്‌ഡ് അല്ലാത്ത ന്യൂനപക്ഷങ്ങൾ എങ്ങനെ അതിജീവിക്കും.

shortlink

Related Articles

Post Your Comments


Back to top button