CinemaLatest NewsMollywoodNEWS

ഉയരത്തിലെത്തിയിട്ടും തിരക്കിനിടയില്‍ കൂട്ടുകാരിയുടെ വിവാഹം ഓര്‍ത്ത് വച്ച് നസ്രിയ; ആശംസകള്‍ അറിയിച്ച് ഫഹദ്

മലയാളികളുടെ പ്രിയതാര ജോഡികളാണ് നസ്രിയയും ഫഹദും താരങ്ങളുടെ വിശേഷങ്ങളെല്ലാം ആഘോഷമാക്കുന്ന ആരാധകര്‍ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. ഇപ്പോള്‍ ഒരു വിവാഹചടങ്ങില്‍ എത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്താണ് നസ്രിയ പഠിച്ചതും വളര്‍ന്നതും ഇപ്പോള്‍ തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് ഫഹദുമൊന്നിച്ച് എത്തിയ നസ്രിയയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്, നസ്രിയയുടെ കൂട്ടുകാരിയാണ് വധു എന്നാണ് സൂചന.വളരെ സാധാരണവിവാഹമായിരുന്നു ഇത്. കൂട്ടുകാരിയെ കാണാന്‍ ഭര്‍ത്താവ് ഫഹദുമൊന്നിച്ചാണ് നസ്രിയ എത്തിയത്. കൂട്ടുകാരിയെ കെട്ടിപ്പിടിച്ചാണ് നസ്രിയ സന്തോഷം അറിയിച്ചത്.

തല മറയ്ക്കുന്ന രീതിയില്‍ ഹുഡി അണിഞ്ഞാണ് ഹഹദ് എത്തിയത്. കല്യാണച്ചെക്കനും പെണ്ണിനും ഷെയ്ക്ക് ഹാന്‍ഡ് നല്‍കി ആശംസകള്‍ അറിയിച്ച് . ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇരുവരും യാത്രയായത്. ഇത്രയും ഉയരത്തിലെത്തിയിട്ടും തിരക്കിനിടയില്‍ കൂട്ടുകാരിയുടെ വിവാഹം ഓര്‍ത്ത് വച്ച് എത്തിയ നസ്രിയയ്ക്ക് അഭിനന്ദന പ്രവാഹമാണ്. താരത്തിന്റെ വിശേഷങ്ങള്‍ അറിയിക്കുകയാണ് ആരാധകര്‍ദമ്പതികള്‍ ഒന്നിച്ച് എത്തുന്ന ട്രാന്‍സ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത

shortlink

Related Articles

Post Your Comments


Back to top button