GeneralLatest NewsMollywood

‘22 വയസ്സിൽ പതിനെട്ടുകാരന്റെ അമ്മ’ നടി മീര വാസുദേവ് പങ്കുവയ്ക്കുന്നു

ഓരോ സീനിലും അവസരങ്ങൾത്തിൽ നിന്ന് ഒരു നൂറു കാര്യം പഠിക്കാനുണ്ടാകും. എനിക്ക് ഭാഷ അറിയാത്തതു കൊണ്ട് അദ്ദേഹം ഒരുപാട് സഹായിച്ചു.

തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മീര വാസുദേവ്. ബ്ലസ്സി ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യ വേഷത്തില്‍ മികച്ച അഭിനയം കാഴ്ചവച്ച മീര ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്. തന്റെ സിനിമാജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ താരം 22 വയസ്സിൽ പതിനെട്ടുകാരന്റെ അമ്മയായി അഭിനയിച്ചതിനെക്കുറിച്ച് പങ്കുവച്ചു.

”എന്റെ 22–ാമത്തെ വയസിലാണ് തന്മാത്ര ചെയ്തതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്റെ മകനായി അഭിനയിക്കുന്ന കുട്ടിക്ക് എന്നേക്കാൾ നാലു വയസ്സേ കുറവുണ്ടായിരുന്നുള്ളൂ.” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

”മോഹൻലാൽ എന്ന മഹാനടനൊപ്പം അഭിനയിച്ചു. ഓരോ സീനിലും അവസരങ്ങൾത്തിൽ നിന്ന് ഒരു നൂറു കാര്യം പഠിക്കാനുണ്ടാകും. എനിക്ക് ഭാഷ അറിയാത്തതു കൊണ്ട് അദ്ദേഹം ഒരുപാട് സഹായിച്ചു. എല്ലാം ദൈവാനുഗ്രഹമായി കാണാനാണ് ഇഷ്ടം.” മീര അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button