GeneralLatest NewsMollywood

രണ്ട് വിവാഹങ്ങളും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല; വിവാഹ മോചനത്തെക്കുറിച്ചു മീര വാസുദേവ്

2012 ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടാണ് ആ ബന്ധം വേര്‍പിരിഞ്ഞത്. പക്ഷേ എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങള്‍ രണ്ട് പേരെയും വേണം.

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മീര വാസുദേവ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ തിളങ്ങിയ മീര മിനിസ്ക്രീനിലൂടെ വീണ്ടും മലയാളത്തില്‍ എത്തുകയാണ്. തന്റെ രണ്ട് വിവാഹബന്ധങ്ങളില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ചും സിനിമയില്‍ നിന്നും മാറി നിന്നതിന് പിന്നിലെ കാരണങ്ങളും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് താരം.

തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ ഭാഷ ഒരു പ്രധാന പ്രശ്നം ആയിരുന്നുവെന്നു താരം തുറന്നു പറഞ്ഞു. അങ്ങനെയാണ് താന്‍ ഒരു മാനേജറെ കണ്ടെത്തുന്നതെന്നും ജീവിതത്തിലെ ജീവിതത്തിലെ തെറ്റായ ചോയ്‌സ് അതായിരുന്നുവെന്നും മീര പങ്കുവച്ചു. കൂടാതെ അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ ബോക്‌സോഫീസ് പരാജയമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഓര്‍ക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണ് വിവാഹ ബന്ധമെന്നും മീര പറഞ്ഞു. ” എപ്പോഴും വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. 2005 ലായിരുന്നു ആദ്യ വിവാഹം. ഭര്‍ത്താവില്‍ നിന്നും ഉണ്ടായ മാനസിക ശാരീരിക ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നത് കൊണ്ട് പോലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012 ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടാണ് ആ ബന്ധം വേര്‍പിരിഞ്ഞത്. പക്ഷേ എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങള്‍ രണ്ട് പേരെയും വേണം.

2014 ലാണ് എനിക്ക് കുഞ്ഞുണ്ടാകുന്നത്. പ്രഗ്നന്റ് ആയ സമയം മുതല്‍ എന്റെ ഭാരം കൂടാന്‍ തുടങ്ങി. മോനെ പ്രസവിച്ച ശേഷം തൊണ്ണൂറ്റിയഞ്ച് കിലോയായിരുന്നു ഭാരം. ഇനിയൊരിക്കലും പഴയപടിയാകാന്‍ കഴിയില്ലെന്ന് വരെ ഞാന്‍ പേടിച്ചു. പക്ഷേ മനസില്‍ വാശിയായിരുന്നു. അങ്ങനെയാണ് ജിമ്മില്‍ ചേര്‍ന്നത്. കഠിന വ്യായമം, കൃത്യമായ ഡയറ്റ്. ഇത്രയും കൊല്ലംകൊണ്ട് ഞാന്‍ 35 കിലോയോളം കുറച്ചു. ഇപ്പോഴും ജീവിതത്തിന്റെ നല്ലൊരു ഭാഗം ആരോഗ്യത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. വ്യായമം ചെയ്യുമ്പോള്‍ ലഭിക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്.” താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button