ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. പക്വതയുള്ള ലേഖ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയത് മീര വാസുദേവാണ്. മുംബൈയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് പറന്നെത്തിയത്. ചിത്രത്തിൽ ലേഖ എന്ന വീട്ടമ്മയുടെ വേഷത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചെങ്കിലും വ്യക്തി ജീവിതത്തിൽ കഥ നേരെ തിരിച്ചാണ്. രണ്ട് വിവാഹ ബന്ധങ്ങളും താരത്തിന് പരാജയപ്പെട്ടു. ഇപ്പോഴിതാ ഒരു പ്രമുഖമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മീര.
‘ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം, വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന് മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ് കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്. 2012ൽ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേർപിരിഞ്ഞു മീര വാസുദേവ് പറഞ്ഞു.
Post Your Comments