മലയാള സിനിമയിലെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മൂത്തയാള്‍ക്ക് അമ്മയുടെ സ്വഭാവമാണെങ്കില്‍ ഇളയ മകന്‍ അച്ഛനെപ്പോലെയാണെന്ന് നേരത്തെ തന്നെ മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മക്കളില്‍ കൂടുതല്‍ ഇഷ്ടം ആരെയാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. പ്രമുഖ ചാനല്‍ പരിപാടിയിലാണ് മല്ലിക ഈ കാര്യം പറയുന്നത്.
‘ഇന്ദ്രന്‍ ആദ്യമായി അഭിനയിക്കുന്നത് ടെലിഫിലിമിലാണ്. അഭിരാമിയും ഇന്ദ്രനും കൂടെ. അത് അഭിനയിച്ചു കണ്ടപ്പോള്‍ ഈ വീഡിയോ ഫിലിം വിനയന്‍ കണ്ടു. അങ്ങനെയാണ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യനില്‍ അഭിനയിച്ചത്. ഇന്ദ്രന്‍ ഓള്‍റഡി എംപ്ലോയിഡ് ആയിരുന്നു. ഡിസ്റ്റിംഗ്ഷനോടുകൂടി കംപ്യൂട്ടര്‍ എഞ്ചിനീയറൊക്കെ പാസായി. ഞങ്ങളുടെ ചേട്ടന് തന്നെ അമേരിക്കന്‍ കമ്പനിയില്‍ അതിന്റെ മദ്രാസില്‍ ഓഫ്‌ഷോര്‍ സെന്റര്‍ ചെന്നൈയില്‍ ആയിരുന്നു. അവിടെ ജോലി ചെയ്യുകയുമായിരുന്നു.അങ്ങനെ ജോലിക്ക് കേറി ഏഴാം മാസമാണ് ‘ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍’ വരുന്നത്.
രാജുവിന്റെ ആസ്‌ട്രേലിയയിലെ പഠിത്തമൊക്കെക്കൊണ്ട് ഒരു പാട് കാര്യങ്ങൾ അവൻ പഠിച്ചു. രണ്ടുപേരും ഒരുപാട് വായിക്കും. അന്നൊക്കെ ഇന്ദ്രന്‍ കൂടുതലും പാട്ടും രാജു കൂടുതല്‍ പുസ്തക വായനയായിരുന്നു. രണ്ടുമക്കളുടെയും അഭിനയത്തില്‍ ആരെയാണ് കൂടുതലിഷ്ടം എന്നു ചോദിച്ചാല്‍ വലത്തെ കണ്ണാണോ ഇടത്തേക്കണ്ണാണോ ഇഷ്ടം എന്ന് ചോദിക്കുന്ന പോലെയാണ്. രണ്ട്‌പേര്‍ക്കും രണ്ട് സ്‌റ്റൈലാണ്. കുറച്ചുകൂടി യംഗ്‌സ്റ്റേര്‍സ് പൃഥ്വിയുടെ നിറവും ഗ്ലാമറും കൂളിംഗ് ഗ്ലാസുമൊക്കെ വച്ചു കഴിഞ്ഞാല്‍ അയ്യോ എന്ന് പറയുന്നവരുണ്ട്. എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്.
ഇന്ദ്രന്‍ എന്നു പറഞ്ഞാല്‍ ബേസിക്കലി വെരി ഗുഡ് ആക്ടര്‍. നല്ലനടനാണ്. ആദ്യംതന്നെ എല്ലാ കഥാപാത്രങ്ങളും ചെയ്തിട്ടാണ് ഹീറോയിലേക്ക് വന്നത്. രാജു മൂവിനമ്പര്‍ വണില്‍ ഹീറോ ആയി. അതുകൊണ്ടുതന്നെ അതില്‍ മാത്രം സ്റ്റിക്കോണ്‍ ചെയ്ത് പോയി. നായകന്‍ എന്നുള്ള നിലയില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് പൃഥ്വിയെയാണെങ്കിലും ഞാന്‍ എവിടെയെങ്കിലും പുറത്തുപോയല്‍ ഇന്ദ്രന്‍ നല്ല നടനാണെന്ന് പറയും മല്ലിക സുകുമാരന്‍ പറഞ്ഞു.
Post Your Comments