Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ നിങ്ങൾ എന്നെ ശാസിച്ചു ; ഹൃദയം മുറിഞ്ഞു പോകുന്ന വേദനയിൽ ലക്ഷ്മിപ്രിയ

അത് ഞാന്‍ അല്ലായിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ച എത്ര ഏത്ര സംഭവങ്ങള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലക്ഷ്മിപ്രിയ. ഇപ്പോഴിതാ  വലിയൊരു സങ്കടം തുറന്ന് പറയുകയാണ് താരം. താന്‍ എഴുതിയ പുസ്തകത്തിന്റെ അതേ പേരില്‍ മറ്റൊരു എഴുത്തുകാരന്റെ പുസ്തകം പുറത്തിറങ്ങുന്നതിന്റെ വിഷമമാണ് താരം പറയുന്നത്. ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല ‘ എന്ന പേരിലാണ് രണ്ട് പുസ്തകം ഇറങ്ങുന്നത്. ഇതെ കുറിച്ച് നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം………………………

പ്രിയമുള്ളവരേ, അതീവ വിഷമത്തില്‍ ആണ് ഇപ്പൊ ഞാനുള്ളത്. 2018 സെപ്റ്റംബര്‍ മാസമാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല ‘എന്ന പേരില്‍ ഒരു പുസ്തകം എഴുതിയാല്‍ സ്വീകരിയ്ക്കുമോ എന്ന് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. എഴുതിക്കൊള്ളു എന്ന് നിങ്ങള്‍ പറഞ്ഞിട്ട് നിങ്ങള്‍ ധൈര്യം തന്നിട്ട് ആണ് ഞാന്‍ എഴുതി തുടങ്ങിയത്. 2019 ഒക്ടോബര്‍ മുതല്‍. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാം സ്വീകരിച്ചു 53 അധ്യായങ്ങള്‍ ഇവിടെ, ഫേസ്ബുക് ല്‍ എഴുതി. ജീവിതം തന്നെയാണ് എഴുതിയത്.ഹൃദയം മുറിഞ്ഞ, ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികള്‍. അത് ഞാന്‍ അല്ലായിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ച എത്ര ഏത്ര സംഭവങ്ങള്‍. ഇനി ഒന്നും എഴുതുന്നില്ല എന്ന് തീരുമാനിച്ചപ്പോഴൊക്ക നിങ്ങള്‍ ഓരോരുത്തരും എന്നെ ശാസിച്ചിട്ടുണ്ട്. മുറിച്ചും ചേര്‍ത്തും ആ ശാസനയില്‍ വീണ്ടും……

ഒടുവില്‍ സൈകതം ബുക്‌സ് പ്രസാധനം ചെയ്ത പുസ്തകം 2019 നവംബര്‍ 7 നു ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ശ്രീ ശിഹാബുദ്ധീന്‍ പൊയ്തും കടവ് പ്രകാശനം ചെയ്യുകയും അശ്വതി അത് ഏറ്റു വാങ്ങുകയും ചെയ്തു. ഒരുപാട് പേരുടെ മികച്ച പ്രതികരണവും വായനാ അനുഭവവും എല്ലാം നാം പങ്കു വച്ചു. പുസ്തകം രണ്ടാം എഡിഷന്‍ പുറത്തിറങ്ങാന്‍ പോകുന്നു.

ഇപ്പൊ പി വി ഷാജികുമാര്‍ എന്ന എഴുത്തുകാരന്‍ ഇതേ പേരില്‍ അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കുവാന്‍ പോകുന്നു എന്നറിയുന്നു. ശ്രീ ഷാജി കുമാര്‍,വലിയ എഴുത്തുകാരനാണ്. ഞാന്‍ ഒരു തുടക്കകാരിയും. ആ നിലയ്ക്ക് തീര്‍ച്ചയായും അദ്ദേഹം എന്നെ സപ്പോര്‍ട്ട് ചെയ്യും, ആ പേര് പിന്‍ വലിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഒരേ പേരില്‍ രണ്ടു പുസ്തകങ്ങള്‍, വായനക്കാരില്‍ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. ആ കണ്‍ഫ്യൂഷന്‍ കൊണ്ട് ആര്‍ക്കും പ്രയോജനം ഇല്ല.
എഴുത്തുകാരി എന്ന പേരില്‍ ഇപ്പൊ വലിയ അഭിമാനവും തോന്നുന്നു.കണ്ടില്ലേ?? എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

shortlink

Related Articles

Post Your Comments


Back to top button