മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം നടന് കുഞ്ചാക്കോ ബോബന് താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ . മാര്ട്ടിന് പ്രക്കാട്ട് ചിത്രത്തിനായാണ് താരം മേക്കോവര്‍ നടത്തിയിരിക്കുന്നതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതേ കുറിച്ച് താരം പറയുന്നത് ഇങ്ങനെ
‘കുറച്ചു നാളുകള്‍ക്കു മുന്‍പ് തോളെല്ലിനു പരുക്കേറ്റിരുന്നു. വലതുകൈ പൊക്കണമെങ്കില് ഇടതുകൈ സപ്പോര്‍ട്ടിനായി വേണ്ടി വരും. പുഷ്അപ് ഒന്നും എടുക്കാന്‍ സാധിച്ചിരുന്നില്ല’ എന്ന് ചിത്രത്തോടൊപ്പം താരം കുറിച്ചിരുന്നു.’സിനിമയ്ക്കു വേണ്ടിയുള്ള വടംവലി ആയിരുന്നെങ്കിലും ആവേശം കൂടിയതോടെ കയ്യും കാലുമെല്ലാം മുറിഞ്ഞു. സിനിമ തുടങ്ങുന്നതിനു മുന്‍പ് തന്നെ ചിത്രത്തിലെ വടംവലി സീനിനെക്കുറിച്ച് മാര്ട്ടിന് പറഞ്ഞിരുന്നു. ഷൂട്ടിങ് കഴിഞ്ഞതോടെ കയ്യും കാലുമൊക്കെ മുറിഞ്ഞു. വര്‍ക്ഔട്ട് മുടങ്ങി. ഇനി വീണ്ടും തുടങ്ങണം. ഇതു തുടക്കം മാത്രമേ ആയിട്ടുള്ളു. ഇനിയും ഒരുപാട് ശ്രദ്ധിക്കാനും മാറ്റങ്ങള്‍ വരുത്താനുമുണ്ട്” എന്നും ഒരു അഭമുഖത്തിനിടെ കുഞ്ചാക്കോ ബോബന് വ്യക്തമാക്കി. പുതിയ ചിത്രത്തില്‍ പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസുകാരനായാണ് കുഞ്ചാക്കോ ബോബന് പറഞ്ഞു.
Post Your Comments