ആഘോഷവേളകളിലോ വിവാഹാപ്പാര്‍ട്ടികളിലോ അണിയാനുള്ളതാകട്ടെ, വസ്ത്രങ്ങളുടെ കാര്യത്തില്‍ പുത്തന്‍ തരംഗം വരുന്നത് മിക്കവാറും ബോളിവുഡില്‍ നിന്നായിരിക്കും. ഏറ്റവും പുതിയ ഡിസൈനുകള്‍, പരീക്ഷണങ്ങള്‍ എല്ലാം ആദ്യം അരങ്ങേറുന്നതും ബോളിവുഡില്‍ തന്നെ.
ഇപ്പോഴിതാ കസിന്‍ സഹോദരനായ അര്‍മാന്‍ ജെയിനിന്റെ വിവാഹത്തോടനുബന്ധിച്ച് ഒരുപിടി കിടിലന്‍ ചിത്രങ്ങളാണ് കരീഷ്മ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ കരീഷ്മയെ കണ്ടാല്‍ ഏതോ കല്യാണപ്പെണ്ണാണേന്നേ തോന്നൂ. അത്രയും ലുക്കിലാണ് ഓരോ ചിത്രത്തിലും കരീഷ്മ. ഗോള്‍ഡന്‍ യെല്ലോ നിറത്തിലുള്ള സ്യൂട്ടാണ് കരീഷ്മയുടെ വേഷം. മുഴുനീളത്തില്‍ സെല്‍ഫ് ഡിസൈന്‍ ചെയ്ത സ്യൂട്ടിന്റെ ബോര്‍ഡറുകള്‍ എടുത്തുകാണിക്കുന്നതാണ്. ഗോള്‍ഡന്‍ നിറവും മഞ്ഞയും ചേര്‍ന്ന ഷെയ്ഡുകളല്ലാതെ മറ്റൊന്നും സ്യൂട്ടില്‍ ഉപയോഗിച്ചിട്ടില്ല. സിമ്പിളമായ പ്ലെയിന്‍ മഞ്ഞ ഷാളിന് ആന്റിക് ഗോള്‍ഡന്‍ കസവുകര പിടിപ്പിച്ചിരിക്കുന്നു. വിവാഹപ്പാര്‍ട്ടികള്‍ക്ക് അണിയാന്‍ എന്തുകൊണ്ടും നമുക്ക് കടമെടുക്കാവുന്ന ഒരു ഡിസൈന്‍ തന്നെയാണ് കരീഷ്മയുടെ സ്യൂട്ടിന്റേതെന്ന് പറയാം.
Post Your Comments