തെന്നിന്ത്യൻ സിനിമയിൽ തമിഴിലും തെലുഗിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് ഹൻസിക മത്വാനി. തമിഴിൽ വിജയ്, സൂര്യ, കാർത്തി, ധനുഷ്, സിംബു, ശിവകാർത്തികേയൻ, ജയം രവി, ജീവ, ആര്യ, വിശാൽ തുടങ്ങി എല്ലാ മുൻനിര നായകന്മാരുമായും അഭിനയിച്ച താരത്തിന് മലയാളത്തിലും ആരാധകർ ഏറെയാണ്. തമിഴിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘100’ ആയിരുന്നു താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
സോഷ്യൽ മീഡിയയിലും സജീവമായ ഹൻസിക കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിൽ താരം വളരെ മെലിഞ്ഞതായി കാണുന്നു. “ഞാൻ വർക്ക് ഔട്ട് ചെയ്യുമെന്ന് ഇപ്പോൾ പറയുന്നത് സുരക്ഷിതമായിരിക്കും” എന്ന അടികുറിപ്പോടെയാണ് ഹൻസിക ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനോടകം ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം 1മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്.
ഹൻസികയുടെ അടുത്ത ചിത്രം ‘മഹാ’ ഒരു സ്ത്രീ കേന്ദ്രീകൃത പ്രോജക്ടാണ്, അതിൽ ശ്രീകാന്ത്, കരുണാകരൻ, മഹാത്, സനം ഷെട്ടി, തമ്പി രാമയ്യ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. തെലുങ്കിൽ തയാറാകുന്ന ചിത്രത്തിൽ തമിഴ് താരം സിമ്പു അതിഥിയായും എത്തുന്നുണ്ട്. ഉടനെ ഒരു തമിഴ് സിനിമയിൽ ഹൻസിക അഭിനയിക്കും എന്ന സൂചനകളും തമിഴ് സിനിമാമാധ്യമങ്ങൾ നൽകുന്നു.
Post Your Comments