CinemaGeneralLatest NewsMollywoodNEWS

ലച്ചുവിനെ പോലെ മുടിയനും ഉപ്പും മുളകിൽ നിന്നും മാറിയോ ? താരത്തിന്റയെ പുതിയ ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നതിങ്ങനെ

പരമ്പരയിൽ ചേട്ടനും അനുജത്തികുട്ടിയും ആയാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ഇരുവരും പുറത്തിറങ്ങിയാലും അതേ സ്നേഹം കാത്ത് സൂക്ഷിക്കുന്നവർ ആണെന്ന് പുതിയ ഫോട്ടോയിൽ നിന്നും മനസിലാകും.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ബാലചന്ദ്രൻ നീലു ദമ്പതികളും അവരുടെ അഞ്ചു മക്കളും ഒരുമിച്ചെത്തിയ പരമ്പരയിലെ ഓരോ താരങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പരസ്പരമുള്ള വിശേഷങ്ങൾ പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ മുടിയന്റെയും, പാറുകുട്ടിയുടെയും ഒരു ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പരമ്പരയിൽ ചേട്ടനും അനുജത്തികുട്ടിയും ആയാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ഇരുവരും പുറത്തിറങ്ങിയാലും അതേ സ്നേഹം കാത്ത് സൂക്ഷിക്കുന്നവർ ആണെന്ന് പുതിയ ഫോട്ടോയിൽ നിന്നും മനസിലാകും. പാറുവിനെ തലയിൽ വച്ചുകൊണ്ടാണ് മുടിയൻ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

“പാവം എന്റെ പാറൂസിന്റെ തല മാത്രമേ കാണാൻ പറ്റുന്നൊള്ളൂ. ബാക്കിയൊക്കെ എന്റെ മുടി കൊണ്ട് പോയി” എന്നാണ് മുടിയൻ എന്ന് വിളിക്കുന്ന ഋഷി ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. അതേസമയം കുറച്ചു ദിവസങ്ങളായുള്ള എപ്പിസോഡിൽ മുടിയൻ എത്താത്തത് പ്രേക്ഷകരിൽ അൽപ്പം നിരാശ ഉണ്ടാക്കിയിട്ടുണ്ട്. ലച്ചുവിനെ പോലെ മുടിയനും പോയതാണോ, ഈ ഉപ്പും മുളകും പരമ്പരയ്ക്ക് ഉള്ളിൽ നടക്കുന്നത് എന്താണ് എന്ന സംശയവും ആരാധകർ പങ്കിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button