ഈ വർഷത്തെ ആദ്യ ബ്ലോക്കബ്സ്റ്ററായി മാറിയിരിക്കുകയാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് പ്രദര്‍ശനം തുടരുന്നത്. ചാക്കോച്ചന്റെ കരിയറിലെ എറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് സിനിമ. ചാക്കോച്ചനൊപ്പം മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലും അഞ്ചാം പാതിര ഒരു പൊൻതൂവൽ ആകുന്നു.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് അഞ്ചാം പാതിര കുതിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടുളള ചാക്കോച്ചന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.അഞ്ചാം പാതിര അഞ്ചാമത്തെ ആഴ്ചയലേക്ക് എത്തിയ സമയത്താണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രം അമ്പത് കോടി ക്ലബില്‍ കടന്നതായുളള സന്തോഷമാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കളക്ഷന്‍ വിവരം പങ്കുവെച്ചതിനൊപ്പം സിനിമ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുമുണ്ട് നടന്‍.
ഒരിടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ ക്രൈം ത്രില്ലര്‍ കൂടിയാണ് അഞ്ചാം പാതിര. സിനിമയില്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റായ ഡോ അന്‍വര്‍ ഹുസൈനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. കരിയറില്‍ മുന്‍പ് ചെയ്യാത്തൊരു തരം വേഷത്തിലാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ എത്തിയത്.
Leave a Comment