CinemaGeneralLatest NewsMollywoodNEWS

വിവാഹത്തിൽ പങ്കെടുത്തവർക്കും പുടവ ഒരുക്കി തന്നവർക്കും നന്ദി പറഞ്ഞ് ഭാമ

ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്.

സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് നടി ഭാമ കുടുംബ ജീവിതത്തിലേക്ക് പോയിരിക്കുകയാണ്. ജനുവരി മുപ്പതിന് കോട്ടയത്ത് വെച്ചായിരുന്നു ഭാമയുടെ വിവാഹം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖരെല്ലാം ഭാമയുടെ വിവാഹത്തിന് എത്തിയിരുന്നു. വിവാഹശേഷം കൊച്ചിയിലായിരുന്നു റിസപ്ഷന്‍. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോസും ഇപ്പോഴും സോഷ്യല്‍ മീഡിയ നിറഞ്ഞോടുകയാണ്.

ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ വിവാഹശേഷമുള്ള വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ആദ്യം വിവാഹത്തിനെത്തിയ താരരാജാക്കന്മാരോടും മറ്റുമാണ് നന്ദി പറഞ്ഞത്.

പിന്നീട് വിവാഹദിനത്തില്‍ പരമ്പരാഗതമായ കസവ് പുടവ ഒരുക്കിയ ബാലരാമപുരത്തുള്ള മംഗല്യക്കസവിന് നന്ദി പറഞ്ഞിരിക്കുകയാണ് നടി. ഫേസ്ബുക്കിലൂടെ ഭര്‍ത്താവായ അരുണിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സെറ്റ് മുണ്ട് ഉടുത്ത് നില്‍ക്കുന്ന ഭാമയ്‌ക്കൊപ്പം കേരള സ്റ്റൈലിലുള്ള മുണ്ടും കുര്‍ത്തയുമായിരുന്നു അരുണിന്റെ വേഷം. ചിത്രത്തിന് താഴെ നിരവധി ആളുകളാണ് ആശംസകള്‍ അറിയിച്ച് കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button