‘നിറമുള്ള ചിറകുകളുമായി ഉയരത്തിൽ പറക്കാൻ ആഗ്രഹിച്ചവൾ ‘ ഈ കുട്ടി താരം ഇന്ന് മിനി സ്ക്രീനിലെ കട്ട വില്ലത്തി

ചില താരങ്ങളുടെ മുഖ ഭാവം, കണ്ണുകൾ ചിരി ഇതൊക്കെ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒറ്റ നോട്ടത്തിൽ താരങ്ങളെ മനസിലാകും.

സിനിമ – സീരിയൽ താരങ്ങൾ പങ്ക് വയ്ക്കുന്ന കുട്ടിക്കാല ചിത്രങ്ങൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുക. ചില താരങ്ങളുടെ മുഖ ഭാവം, കണ്ണുകൾ ചിരി ഇതൊക്കെ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒറ്റ നോട്ടത്തിൽ താരങ്ങളെ മനസിലാകും. എന്നാൽ ചില താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കണ്ടാൽ പ്രേക്ഷകർക്ക് വേഗം മനസ്സിലാവുകയില്ല.

അത്തരത്തിൽ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മനസിലാകാത്ത ഒരു താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. താരം മറ്റാരും അല്ല, ഒരുപാട് സീരിയലുകളിൽ കട്ട വില്ലത്തി റോളിൽ എത്തിയ സോനു സതീശന്റെ ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

സോനു തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. എല്ലാവരുടെയും സ്നേഹവും, ലാളനയും ഏറ്റുവാങ്ങിയ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. നിറമുള്ള ചിറകുകളുമായി ഉയരത്തിൽ പറക്കാൻ ആഗ്രഹിച്ചവൾ എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്ക് വച്ചിരിക്കുന്നത്.

Share
Leave a Comment