ബോളിവുഡിലെ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി സ്വര ഭാസ്‌കര്‍ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.പ്രശസ്ത ഗായകനായ അദ്നാന്‍ സ്വാമിയ്ക്ക് പദ്മശ്രീ നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി സ്വര ഭാസ്‌കര്‍. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന അദ്നാന്‍ സ്വാമിക്ക് 2016 ല്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു. ഇതിനെതിരെയാണ് കടുത്ത ആരോപണങ്ങളുമായി സ്വര എത്തിയിരിക്കുന്നത്. കോണ്‍സിറ്റൂഷന്‍, സേവ് ദ കണ്‍ട്രി എന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വര.
അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന സമ്പ്രദായം നിലവില്‍ ഇന്ത്യയിലുണ്ട്.അദ്നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും അതിലൂടെ പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണുള്ളത്.
ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്നു മറുഭാഗത്ത് പാകിസ്താനിക്ക് പദ്മശ്രീ നല്‍കുന്നു. ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്താല്‍ എന്തുകൊണ്ടാണ് യഥാര്‍ഥ പ്രശ്നക്കാരെ അവര്‍ക്ക് കാണാന്‍ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാര്‍ സര്‍ക്കാറിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിയ്ക്കും സര്‍ക്കാറിനും പാകിസ്താനോട് പ്രണയമാണ്. നാഗ്പൂരില്‍ ഇരുന്നുകൊണ്ട് അവര്‍ ഇന്ത്യമുഴുവന്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു സ്വര പറഞ്ഞു.താരത്തിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
Post Your Comments