
സിനിമയിൽ എട്ട് വർഷം പൂർത്തിയാക്കിയ ദുൽഖർ സൽമാന് അഭിനന്ദനങ്ങളുമായി നടി സുരഭി ലക്ഷ്മി. ഒരുപാട് കാലം സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ആയി മലയാളത്തില്‍ തിളങ്ങട്ടെ എന്നും സുരഭി പറഞ്ഞു.
ദുൽഖറിന്റെ പുതിയ ചിത്രം കുറുപ്പിൽ സുരഭിയും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. കുറുപ്പ് സെറ്റിൽ നിന്നും ദുൽഖറുമൊത്തുള്ള ചിത്രവും നടി പങ്കുവച്ചു.
കുറിപ്പിന്റയെ പൂർണരൂപം…………………….
‘അദ്ദേഹത്തിന്റെ എട്ടാമത്തെ വർഷം.. ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥിന്റെ പുതിയ സിനിമയും, ഡിക്യു പ്രൊഡക്ഷന്റെ സംരംഭവുമായ കുറുപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഞങ്ങൾ ആഘോഷിച്ചു. കുറിപ്പിൽ എനിക്കും അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒരുപാട് കാലം സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ഒക്കെ ആയി അദ്ദേഹത്തിന് സിനിമയുടെ എല്ലാ മേഖലയിലും ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’–സുരഭി കുറിച്ചു.
Post Your Comments