CinemaLatest NewsMollywoodNEWS

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടാനുള്ള ശ്രമം കുടുംബത്തോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം; നടി ഷീല

 

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന പകരം വെക്കാനില്ലാത്ത താരമാണ് പഴയകാല നടിമാരില്‍ ഇന്നും സാമൂഹ്യ- സാംസ്‌കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന നായിക ഷീല. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് ഷീല വലിയ സാമൂഹ്യവിഷയങ്ങളില്‍ പോലും അവര്‍ നിലപാടുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തുറന്ന നിലപാടുമായി എത്തിയിരിക്കുകയാണ് താരം.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നിയമകുരുക്കില്‍പ്പെടുത്തി നീട്ടാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. ക്രൂരമായി വധിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ കുടുംബത്തോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ പഠിപ്പിക്കണമെന്നും ഷീല പറഞ്ഞു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കുട്ടികള്‍ ഏതു സ്‌കൂളില്‍ പഠിക്കുന്നു എന്നു വെളിപ്പെടുത്തണം. സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍ക്കു ജനപ്രതിനിധികളാകാന്‍ യോഗ്യതയില്ലെന്നും ഷീല പറഞ്ഞു. താരത്തിന്റെ നിലപാട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button