മിനിസ്ക്രീന്‍ പ്രേക്ഷകരെക്ക് ഏറെ പരിചിതയായ നടിയാണ് ദര്‍ശന. പട്ടുസാരി, കറുത്തമുത്ത്, സുമംഗലീ ഭഃവ തുടങ്ങിയ പരമ്പരകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ദര്‍ശനയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. താരം വീട്ടുകാരുടെ സമ്മതം ലഭിക്കാത്തതിനാല്‍ ഒളിച്ചോടി എന്നാണു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പ്രണയ വിവാഹം ആണെങ്കിലും ഇരു വീട്ടുകാരും ഒപ്പം ഉണ്ടായിരുന്നുവെന്നു ദര്‍ശന പങ്കുവയ്ക്കുന്നു. സഹ സംവിധായകന്‍ അനൂപാണ് ദര്‍ശനയുടെ ഭര്‍ത്താവ്.
” തൊടുപുഴക്കാരനായ അനൂപുമായി പരിചയത്തില്‍ ആകുന്നത് സുമംഗലീ ഭഃവ യുടെ ലൊക്കേഷനില്‍ വച്ചാണ്. അതിന്റെ സഹസംവിധായകനായിരുന്നു അനൂപ്. ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞതും അനൂപാണ്. വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചെറിയ വിഷമം തോന്നി. ഞങ്ങളുടെ തീരുമാനം ഉറച്ചതാണെന്ന് മനസിലായപ്പോള്‍ ഇരു വീട്ടുകാരും ചേര്‍ന്ന് കല്യാണം നടത്തി തരുകയായിരുന്നു. സിനിമയാണ് അനൂപിന്റെ സ്വപ്നം. അതിനുള്ള ശ്രമത്തിലാണ്.” ദര്‍ശന പങ്കുവച്ചു
Post Your Comments