മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പില്‍ വൈല്‍ഡ് കാര്‍ഡ് എന്ട്രിയിലൂടെ ആര്‍ ജെ സൂരജ് കടന്നു വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് തന്റെ പ്രണയ വിവാഹത്തെ കുറിച്ച് ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
അക്ഷയയാണ് താരത്തിന്റെ ഭാര്യ. ഒരു ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട അക്ഷയ ജീവിത പങ്കാളിയായതിനെക്കുറിച്ചു താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”അക്ഷയയെ ഞാൻ കാണുന്നത് ഒരു ട്രെയിൻ യാത്രക്കിടയിലാണ്. എറണാകുളത്തു നിന്നും ഞാൻ കോഴിക്കോടേക്ക് വരുമ്പോൾ ഫറൂക്ക് എത്തിയപ്പോൾ കുറെ കുട്ടികൾ ഒരു മൊമെന്റോ ഒക്കെയായി ട്രെയിനിൽ കയറി. അവർ ഇന്റർ കോളേജ് ക്വിസ് ഫെസ്റ്റിലോ മറ്റോ വിജയിച്ചു സമ്മാനവുമായി വരുന്ന വഴിയായിരുന്നു. ഞാൻ അവരോട് സംസാരിച്ചു. അതിൽ അക്ഷയയുമുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ഒന്നൊന്നര കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ നമുക്ക് കല്യാണം കഴിച്ചാലൊന്നൊക്കെ ചോദിച്ച് പ്രൊപ്പോസ് ചെയ്തു. അക്ഷയ അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു.
വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാനോ അവർ സമ്മതിക്കാൻ സാധ്യതയില്ലാത്ത ഒരു ബന്ധം വീട്ടിൽ പറയാനോ അവൾ തയ്യാറല്ലായിരുന്നു. ഞങ്ങൾ രണ്ടു ജാതിയൊക്കെ ആയിരുന്നു
പിന്നേം കുറെ കാലം ഞാനിതു ചോദിച്ചു അവളുടെ പുറകെ നടന്നു. ഒടുവിൽ അവൾക്കും സമ്മതമായി. ഞങ്ങൾ 2018 ൽ കല്യാണം കഴിച്ചു.”
Post Your Comments