ബോളിവുഡിന്റെ പ്രിയതാരമാണ് ഒരുകാലത്ത് റിഷി കപൂര്‍ താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. അദ്ദേഹത്തിന്റെ മകന് രണ്‍വീര്‍ കപീറും ബോളിവുഡിന്റെ പ്രിയതാരമാണ് താര കുടുംബത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ അസുഖ സംബന്ധമായി റിഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുഎസില്‍ ഒരു വര്‍ഷത്തോളം ചികിത്സയ്ക്ക് ശേഷം 2019 സെപ്റ്റംബറില്‍ ആണ് റിഷി കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ദില്ലിയില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കവെ അദ്ദേഹത്തിന് വയ്യാതാവുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ നീതു കപൂറും ഉണ്ടായിരുന്നു. പിതാവിന്റെ ആരോഗ്യപ്രശ്നം കേട്ട റിഷിയുടെ മകന് രണ്‍ബീറും ദില്ലിയിലേക്ക് പറന്നിട്ടുണ്ട്.മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച് രണ്‍ബീറിനൊപ്പം ആലിയ ഭട്ടും ഉണ്ടെന്നാണ്.
അര്മാന് ജെയിന്റെ മെഹെന്ദി ചടങ്ങില്‍ റിഷി കപൂറും കുടുംബവും ഇല്ലാതിരുന്നതോടെയാണ് അദ്ദേഹം എവിടെയെന്ന് തിരക്കാന്‍ തുടങ്ങിയത്. റിഷി, രാജീവ് കപൂര്‍ എന്നിവരുടെ സഹോദരി റിമ ജെയിന്റെയും, മനോജ് ജെയിന്റെയും മകനാണ് അര്മാന്. 1970 ല്‍ ഇറങ്ങിയ മേരാ നാം ജോക്കറിലൂടെയാണ് ഋഷി സിനിമയിലെത്തുന്നത്. അത് സൂപ്പര്‍ ഹിറ്റ് ആയതോടെ റിഷിയുടെ പേരും ബോളിവുഡില്‍ സ്വര്‍ണ ലിപിയില്‍ കുറിച്ചു. ഋഷിയുടെ പിതാവും പ്രശസ്ത നടനുമായ രാജ് കപൂറായിരുന്നു ചിത്രത്തിലെ നായകന്. മികച്ച ബാലതാരത്തിലുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലെ അഭിനയത്തിന് ഋഷി സ്വന്തമാക്കിയിരുന്നു
Post Your Comments