CinemaGeneralLatest NewsMollywoodNEWS

നരസിംഹം ആളുകളെ പറ്റിച്ച സിനിമ : അപ്രതീക്ഷിത തുറന്നു പറച്ചിലുമായി രഞ്ജിത്ത്

ആ സിനിമകള്‍ക്ക് പ്രേക്ഷകര്‍ പണം നല്‍കിയത് കൊണ്ട് അതിലെ കച്ചവടം വിജയിച്ചു

കലാമൂല്യമുള്ള കുറെയധികം സിനിമകള്‍ സംവിധാനം ചെയ്ത രഞ്ജിത്ത് വിപണന സാധ്യതയുള്ള സിനിമകള്‍ എഴുതി  കൊണ്ടായിരുന്നു തന്റെ കരിയറിന്റെ മധ്യകാലത്ത് നിറഞ്ഞു നിന്നത്. ആറാം തമ്പുരാനും, നരസിംഹവും, രാവണപ്രഭുമൊക്കെ പോലെയുള്ള ആഘോഷ സിനിമകള്‍ക്കും, ആരാധക സിനിമകള്‍ക്കും  വേണ്ടി രചന നിര്‍വഹിച്ച രഞ്ജിത്ത് താന്‍ എഴുതിപോയ തന്റെ ഇത്തരം  സിനിമകളോട് തന്നെ കലഹിക്കുകയാണ്. നരസിംഹവും, രാവണപ്രഭുവുമൊക്കെ അതാത് കാലങ്ങളില്‍ ആളുകളെ പറ്റിച്ച ബിസിനസ് സിനിമകളായിരുന്നുവെന്നാണ് മാതൃഭൂമി സംഘടിപ്പിച്ച ‘തിരക്കഥയുടെ ഗ്രീന്‍ റൂം’ എന്ന അക്ഷരോത്സവം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രഞ്ജിത്ത് പറഞ്ഞത്.

‘കേരളംകണ്ട ഏറ്റവും വലിയ മോഹന്‍ലാല്‍ ആരാധകനായ ആന്റണി പെരുമ്പാവൂരിനു  വേണ്ടി മാത്രം എഴുതിയ സിനിമയാണ് ‘നരസിംഹം’. ആവര്‍ത്തിച്ചു പോയ ഫോര്‍മുല ഉപയോഗിച്ച് ഒരു ക്ലീന്‍ ബിസിനസ് പ്ലാന്‍ എന്ന നിലയില്‍ എഴുതിയ സിനിമയാണ് നരസിംഹം. ഹിറ്റാക്കണം എന്ന് നിര്‍ബന്ധമുള്ള സിനിമകള്‍ ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ഞാനും അത്തരം സിനിമകളുടെ ഭാഗമായിട്ടുണ്ട്‌. ആ സിനിമകള്‍ക്ക് പ്രേക്ഷകര്‍ പണം നല്‍കിയത് കൊണ്ട് അതിലെ കച്ചവടം വിജയിച്ചു. ആ കച്ചവടത്തില്‍ എനിക്കും കിട്ടി ശമ്പളം. അങ്ങനെയുള്ള സിനിമകളുടെ പ്രസക്തി അത്രേയുള്ളൂ. ‘മായാമയൂരം’ പോലെയൊരു സിനിമ എനിക്ക് ഒരിക്കലും ആന്റണിയ്ക്ക് വേണ്ടി ചിന്തിക്കാന്‍ കഴിയില്ല. ‘മായാമയൂരം’ ആളുകള്‍ പൊട്ടിച്ച് കയ്യില്‍ തന്ന സിനിമയാണ്. അതാരും കയറി  കണ്ടിട്ടില്ല. അത് കൊണ്ട്  നരസിംഹമൊക്കെ ആളുകളെ പറ്റിക്കാന്‍ വേണ്ടി തന്നെ ചെയ്ത സിനിമയാണ്. ആളുകള്‍ പറ്റിക്കപ്പെട്ടു  എന്ന് കരുതിയാല്‍ മതി’. രഞ്ജിത്ത് പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button