CinemaLatest NewsMollywoodNEWS

ചിലത് കാലാകാലങ്ങളായി നമ്മള്‍ കണ്ടില്ലെന്ന് നടിക്കും എന്നാല്‍ ഇതേകുറിച്ച് അമ്മയുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്റൂം പാര്‍വതി എന്ന് ഇരട്ടപ്പേര് വീണു; തുറന്നു പറഞ്ഞ് നടി പാര്‍വതി

ഒരു പുരുഷന്‍ സഹായം ചോദിക്കുന്നത് ഒരു സ്ത്രീ സഹായം ചോദിക്കുന്നതിനേക്കാള്‍ അപമാനകരമാണ്

മലയാള സിനിമ ലോകത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ ഏറെ അംഗീകാരങ്ങള്‍ നേടിയ താരമാണ് പാര്‍വതി തിരുവേത്ത് അഭിനയത്രി എന്നതിനപ്പുറം രാഷ്ട്രിയ സാമൂഹിക കാര്യങ്ങളില്‍ ശക്തമായി നിലപാടുകള്‍ തുറന്ന് പറയുകയും അതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടേണ്ടി വന്ന താരമാണ് പാര്‍വതി തിരുവോത്ത്. ഇപ്പോള്‍ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഡബ്ള്യൂ. സി.സിയുടെ രൂപീകരണത്തിന്റെയും ഭാഗമായി സിനിമയിലെ ജെന്‍ഡര്‍ പ്രശ്‌നങ്ങളില്‍ ചിലതെങ്കിലും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്.

‘തിരക്കഥകള്‍ എങ്ങനെ എഴുതപ്പെടുന്നു എന്നതാണ് ഒരു വശം. ഇപ്പോഴത്തെ തിരക്കഥയില്‍ വരുന്ന മാറ്റങ്ങള്‍, ഉദാഹരണത്തിന് കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയില്‍ അന്ന ബെന്നും ഗ്രേസും അവതരിപ്പിച്ച സ്വതന്ത്രമായ നിലനില്‍പ്പ് മാത്രമല്ല സൗബിന്റേത് പോലുള്ള കഥാപാത്രങ്ങളെയും നമുക്ക് കാണാം. മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസ് വന്നാല്‍ ഒരു പുരുഷന്‍ സഹായം ചോദിക്കുന്നത് ഒരു സ്ത്രീ സഹായം ചോദിക്കുന്നതിനേക്കാള്‍ അപമാനകരമാണ്. ജെന്‍ഡര്‍ ഇഷ്യൂസിന്റെ മറുവശമാണിത്. അത് കണ്ട് ഒരു ആണിനെങ്കിലും സമാധാനം ഉണ്ടായി കാണും. ഇത്തരം മാറ്റങ്ങള്‍ക്ക് തുടക്കമായത്. ഡബ്ള്യൂ. സി.സി വന്ന ശേഷമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.’

‘ജോലി സ്ഥലത്തെ സുരക്ഷയാണ് മറ്റൊന്ന്. ചിലത് കാലാകാലങ്ങളായി നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇതെല്ലാം നിയമം മുഖേന തടയേണ്ടതാണ്. 2014 ല്‍ ഇതേകുറിച്ച് അമ്മയുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്റൂം പാര്‍വതി എന്ന് ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ, ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്ററി വാനെങ്കിലും വന്നിട്ടുണ്ട്. ഇനിയും അമ്മയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും, ഇതേ കാര്യം ചോദിക്കും.’ ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ താരത്തിന്റെ തുറന്ന് പറയല്‍.

shortlink

Related Articles

Post Your Comments


Back to top button