നന്ദനം എന്ന ചിത്രം ഇറങ്ങി എട്ടു വർഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ് നവ്യ നായരുടെ ‘ഞാൻ മാത്രമേ കണ്ടുള്ളൂ’ എന്ന ഡയലോഗ്. ഇന്നും ട്രോളര്‍മാരുടെ മുഖ്യ ആയുധങ്ങളിലൊന്നു കൂടിയായ ഡയലോഗ് ആണത്. ഇപ്പോഴിതാ ആ ഹിറ്റ് ഡയലോഗിനു പിന്നിലെ കഥ പറയുകയാണ് താരം. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് നവ്യ ഈ കാര്യം പറയുന്നത്.
നീ ഭഗവാനെ കണ്ടിട്ടുണ്ട്. എന്നാൽ, നിനക്കിപ്പോഴാണ് മനസ്സിലാകുന്നത് ഈ ഗുരുവായൂരിൽ പതിനായിരങ്ങൾ വന്നു തൊഴുന്നത്, നീ അടുത്തുകണ്ടിട്ടുള്ള കളിചിരികൾ പങ്കുവച്ച കണ്ണനെ കാണാനാണെന്ന്. ആ എക്സൈറ്റ്മെന്റിൽ നീ പറയണം. ‘ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ ’ എന്ന്. ആ വാക്കുകളിൽ അതിന്റെ തീവ്രത ഉണ്ടാകണം. അങ്ങനെയാണു ബാലാമണിയുടെ പേരിൽ ഹിറ്റായ ആ വാചകങ്ങൾ ഞാൻ പറഞ്ഞത്. എനിക്ക് കണ്ണനോടുള്ള പ്രണയവും ആ വാക്കുകളിലുണ്ട്. ഇപ്പോൾ മിക്ക സിനിമയിലും ഈ ഡയലോഗ് പലരും പറയുന്നുണ്ട്. ട്രോളുകളിലും ഹിറ്റായതിൽ സന്തോഷം നവ്യ പറഞ്ഞു.
Post Your Comments