ഇന്ത്യന്‍ സ്വാത്രന്ത്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളിയായ നായര്‍സാനിന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ഷമീർ നാസറും സംഘവും. ജപ്പാന് കള്‍ച്ചറല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രത്തിന് ‘ഏഷ്യന്‍ ടൈഗര്‍’ എന്നാണ് പേര് നൽകിയിരിക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ജാപ്പനീസ്, തമിഴ് ഭാഷകളിലായി നൂറു കോടി ബജറ്റിലാണ് ചിത്രം നിര്‍മിക്കുകയെന്ന് സംവിധായകന് ഷമീര്‍ നാസര്‍ പറഞ്ഞു.
ജീവിതത്തിലെ ഏറിയ പങ്കും ജപ്പാനില്‍ ചെലവിട്ട നായര്സാനാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് സ്വാതന്ത്ര്യസമര സേനാനി റാഷ്ബിഹാരി ബോസിനെ ജപ്പാനില്‍ ഇന്ത്യൻ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിക്കാന്‍ സഹായിച്ചത്. ‘എക്കണോമിക് വാറി’ലൂടെ തന്റേതായ രീതിയില്‍ സ്വാതന്ത്ര്യസമരത്തിന് സംഭാവന നല്കിയ ആളാണ് നായര്‍സാന്‍ എന്ന എ.എം.നായര്‍.അദ്ദേഹത്തിന്റെ സംഭാവനകള്‍ മലയാളികള്‍ക്ക് പോലും വേണ്ടത്ര അറിയില്ലെന്നും അത് പുതിയ തലമുറയിലേക്ക് എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് തങ്ങളുടെ സംരംഭമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.
തമിഴ്വി താരങ്ങളായ വിക്രമോ സൂര്യയോ ആയിരിക്കും ചിത്രത്തില്‍ നായകനായി എത്തുക. ജപ്പാന്, ചൈന, മംഗോളിയ എന്നീ രാജ്യങ്ങളിലാകും പ്രധാന ലൊക്കേഷനുകള്‍. താരങ്ങളുടെ ഡേറ്റ് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ഡിസംബറോടെ ചിത്രീകരണം ആരംഭിക്കും. നിരവധി ഇന്ത്യന്‍-ജാപ്പനീസ് താരങ്ങളും സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും. എം.എ.നായരുടെ ജീവചരിത്രകാരന്‍ രാം കമലിന്റെ കഥയ്ക്ക് എസ്.എന്‍.അജിത്താണ് തിരക്കഥ ഒരുക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രാഹകന്‍.
Post Your Comments