CinemaLatest NewsMollywoodNEWS

മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രം അതായിരുന്നു പക്ഷേ, ആ സിനിമ എടുക്കുന്നതില്‍ പലരും നിരുത്സാഹപ്പെടുത്തി; വെളിപ്പെടുത്തലുമായി രഞ്ജിത്ത്

സര്‍ക്കസ് കണ്ടാല്‍ അതിലെ സാഹസികരംഗങ്ങള്‍ അനുകരിക്കാറില്ല.

മലയാള സിനിമ ലോകത്ത് സൂപ്പര്‍ ചിത്രങ്ങള്‍ സമ്മാനിച്ച ആരാധകരുടെ അഭിനന്ദനങ്ങള്‍ ഏറെ ഏറ്റുവാങ്ങിയ സംവിധായകനാണ് രഞ്ജിത്ത് താരത്തിന്റെ പുതിയ സിനിമാ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകര്‍അദ്ദേഹത്തിന്റെ പുതിയ തുറന്നു പറയലാണ് ഇപ്പോള്‍  ഏറ്റെടുത്തിരിക്കുന്നത്. അക്ഷരോത്സവത്തില്‍ ‘സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരക്കഥാകൃത്തുക്കള്‍ സൂപ്പര്‍താരങ്ങളുടെ വീട്ടില്‍ പോയി കുത്തിയിരിക്കുന്ന കാലം കഴിഞ്ഞെന്നും പുതിയ കുട്ടികള്‍ സംഘമായി അധ്വാനിച്ചാണ് ഇപ്പോള്‍ സിനിമയെടുക്കുന്നത്. അതിനു പറ്റിയ പുതിയ നടന്മാരെയും കണ്ടെത്തുന്നു. മികച്ച സിനിമയുമുണ്ടാകുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം തിരക്കഥ പൂര്‍ണമായ ഒരു ഫയലല്ല. സിനിമയുടെ അവസാനം വരെ സംഭവിക്കുന്ന ഒന്നാണ്. എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതുമാണ്. അന്നത്തിനുവേണ്ടി എഴുതിത്തള്ളിയവരാണ് താനും രണ്‍ജി പണിക്കരും. സിനിമയില്‍ എഴുത്ത് ഇല്ലാതാവില്ല. ഒരു പ്ലാനില്ലാതെ സാധനസാമഗ്രികള്‍കൊണ്ട് വീടുണ്ടാക്കാനാവില്ലെന്നും എല്ലാ സിനിമകളും പ്രേക്ഷകാഭിരുചിയെ തൃപ്തിപ്പെടുത്തുന്നതാവണം എന്ന് ആഗ്രഹമില്ല.മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിസിനിമയാണ് ‘പ്രാഞ്ചിയേട്ടന്‍’. പക്ഷേ, ആ സിനിമ എടുക്കുന്നതില്‍ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു.ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകളും എടുത്തിട്ടുണ്ട്.സര്‍ക്കസ് കണ്ടാല്‍ അതിലെ സാഹസികരംഗങ്ങള്‍ അനുകരിക്കാറില്ല. സിനിമയെയും അനുകരിക്കേണ്ടതില്ല. സ്വാധീനത്തില്‍ പെടുകയും ചെയ്യണ്ട.നരസിംഹം’ പോലുള്ള സിനിമകള്‍ എഴുതിയാല്‍ പോരേ എന്നു പലരും ചോദിച്ചു. എനിക്കു സംതൃപ്തിയുണ്ടാകുന്ന സിനിമയും ചെയ്യേണ്ടേ?സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button