CinemaLatest NewsMollywoodNEWS

ലഹരി മരുന്നുകള്‍ ഉപയോഗിക്കരുത് ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം എനിക്കുമുണ്ട് ഒരു മകള്‍, ഉപദേശം ഇഷ്ടമില്ലാത്ത പ്രായമാണ് ;നടി മഞ്ജു പിള്ള

'വിമുക്തി'യില്‍ പങ്കാളിയായി നടി മഞ്ജു പിള്ളയും

മലയാളികളുടെ പ്രിയതാരമാണ് ടെലിവിഷന്‍ ഷോകളിലും സിനിമയിലും ഏല്ലാം നിറഞ്ഞു നിന്ന് ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം മഞ്ജുപിള്ള താരത്തിന്റെ പുതിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള ബോധവത്കരണ പദ്ധതി ‘വിമുക്തി’യില്‍ പങ്കാളിയായി നടി മഞ്ജു പിള്ളയും ലഹരി മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ച് എറണാകുളം ബ്രോഡ്വേയിലെ വീടുകളില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തി.ഇതുമായി ബന്ധപ്പെട്ട് താരം പറഞ്ഞത്

‘എനിക്കുമുണ്ട് ഒരു മകള്‍, ഉപദേശം ഇഷ്ടമില്ലാത്ത പ്രായമാണ്, നിങ്ങള്‍ തന്നെ കൂട്ടുകാരെ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം’ എന്ന് മഞ്ജു കുട്ടികളോട് പറഞ്ഞു. നമ്മള്‍ വിചാരിച്ചാല്‍ ലഹരി വിമുക്തമായ കേരളം സൃഷ്ടിക്കാനാകുമെന്നായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍.താരത്തിന്റെ പ്രവര്‍ത്തനത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

സംസ്ഥാനത്ത് ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിമുക്തി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ലഹരി വര്‍ജ്ജന മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ് രഞ്ജിത്ത് വ്യക്തമാക്കി. മൂന്നു മാസം നീണ്ടുനില്‍ക്കുന്നതാണ് ബോധവത്കരണ പരിപാടി.വലിയ സ്വീകാര്യതയാണ് പ്രവര്‍ത്തനത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button