മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബോയ്ഫ്രണ്ട് മുതല്‍ മാമാങ്കം വരെയുള്ള ചിത്രങ്ങളില്‍ തന്റെ അഭിനയ മികവ് കൊണ്ട് നിറഞ്ഞു നിന്ന താരം മണികുട്ടന്‍ താരത്തിന്റെ ഫെസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയിലെ യുവ നടന്‍ എന്ന നിലയില്‍ നടന്‍ ടൊവിനോ തോമസിനെ മാനന്തവാടി മേരി മാതാ കോളേജിലെ വിദ്യാര്‍ത്ഥി കൂവിയ സാഹചര്യത്തെപ്പറ്റി തന്റെ അഭിപ്രായവും നിരീക്ഷണവും ഉള്‍പ്പെടുന്ന താരത്തിന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
താരങ്ങള്‍ പലരും കഷ്ടപ്പെട്ടു ഇവിടം വരെ എത്തിയവരാണെന്നും, അവരുടെ അധ്വാനം എന്തെന്നും കൂടി മണിക്കുട്ടന്റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നു.
മമ്മൂക്കയെയും ലാലേട്ടനേയുമൊക്കെ റോള്‍ മോഡലാക്കി സിനിമ സ്വപ്നം കാണുന്ന ആയിരക്കണക്കിന് സിനിമാ മോഹികളില്‍ ഒരാളാണ് താനും തങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഇവരൊക്കെ നടത്തുന്ന ആത്മസമര്‍പ്പണം പറയാതിരിക്കാനാകില്ല. അഹങ്കാരിയെന്ന് ഒരുകാലത്ത് മുദ്രകുത്തപ്പെട്ട പൃഥ്വിരാജ് ഇന്ന് ഈ കൂകി വിളിച്ചു ട്രോളിയവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും പ്രിയങ്കരനായത് വര്‍ഷങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ ഒന്നു കൊണ്ട് മാത്രമാണ്. നടനായും , സംവിധായകനായും , നിര്‍മ്മാതാവായും ഒക്കെ അദ്ദേഹം നിറഞ്ഞ് നില്‍ക്കുന്നത് സിനിമയെ അത്രത്തോളം പൃഥ്വിരാജ് എന്ന നടന്‍ സ്‌നേഹിക്കുന്നതു കൊണ്ടാണ്, അതുപോലെ തന്നെ തനിക്ക് ചുറ്റുമുള്ള ഒരു വിവാദങ്ങളെയും ശ്രദ്ധിക്കാത്തത് കൊണ്ടും കൂടിയാണ്. ഇപ്പൊഴും നാല് മാസം ബ്രേക്ക് എടുത്തു ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തുന്ന മേക്കോവര്‍ കണ്ട് ഞങ്ങളൊക്കെ അത്ഭുതപ്പെട്ട് നില്‍ക്കുകയാണ് ഇതുപോല തന്നെയാണ് മറ്റ് താരങ്ങളെന്നും മണിക്കുട്ടന്‍ പറഞ്ഞുവെക്കുന്നുണ്ട്.
Leave a Comment