പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാനെ’ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ലൂസിഫറിന് മൂന്ന് ഭാഗങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രം ആദ്യം വെബ് സീരിസായി ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മുരളി ഗോപി പറഞ്ഞു.
2019ലാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്. 200 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് എമ്പുരാന് എന്ന രണ്ടാം ഭാഗം എത്തുമെന്ന് പ്രഖ്യാപിച്ചത്. 2021 അവസാനത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
പൊളിറ്റിക്കല്‍ ത്രില്ലറായാണ് ലൂസിഫര്‍ എത്തിയത്. മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ്, സായ്കുമാര്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന് കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്, ബാബുരാജ്, സാനിയ അയ്യപ്പന്, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
Post Your Comments