
ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള പ്രിയതാരമാണ് കങ്കണ തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയും കൂടാതെ തുറന്നു പറയുന്ന താരത്തിന് നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങേടി വന്നിട്ടുണ്ട്. താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ജയലളിതയുടെ ബയോപിക് ആയ ‘തലൈവി’യില്‍ നായികയായി എത്തുന്നത് കങ്കണാ റണൗട്ട് ആണ്. എന്നാല്‍ കങ്കണ പറയുന്നതോ തന്നെ പോലെ ഒരു അഭിനേത്രി ആയിരുന്നില്ല അവരെന്നും! ഐശ്വര്യാ റായ് ബോളിവുഡിലെന്ന പോലെ തമിഴിലെ ഗ്ലാമര്‍ താരമായിരുന്നു ജയ എന്നാണ് കങ്കണ പറയുന്നത്.ജയലളിതയായി അഭിനയിക്കുന്നത് തന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ജയലളിതയാകുവാന് വേണ്ടി ഒരുപാട് ഗവേഷണം നടത്തേണ്ടി വന്നു. പക്ഷേ താനും ജയലളിതയും തമ്മിലുള്ള സാമ്യവും കങ്കണ പറയുന്നു. ‘അവര്‍ എല്ലാത്തിനോടും വിമുഖതയുള്ള നടിയായിരുന്നു, എന്നെ പോലെ. എനിക്കും ഒരു നടി അല്ല ആവേണ്ടിയിരുന്നത്, അതുകൊണ്ടാണ് ഞങ്ങള്‍ വ്യത്യസ്തരായ അഭിനേതാക്കളായത്.’താരത്തിന്റെ തുറന്നു പറയല്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍
Post Your Comments