തന്റെ ആദ്യ മലയാള സിനിമയിലെ നായകനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം പ്രദർശനത്തിനെത്താനിരിക്കെ ചിത്രത്തിന്റെ നായകനും നിർമ്മാതാവുമായ ദുൽഖറിനെക്കുറിച്ച് തുറന്നു പറയുകയാണ് കല്യാണി.
വലിയ നടനായ ശേഷം ദുൽഖറിനെ എവിടെയെങ്കിലും വച്ച് കണ്ടത് പോലും എനിക്ക് ഓർമ്മയില്ല. അതിന് മുൻപ് കല്യാണത്തിനോ മറ്റോ കണ്ടിട്ടുണ്ടായിരുന്നു. അവസാനം നമ്മൾ കണ്ടു എന്ന് പറഞ്ഞത് ദുൽഖർ സെറ്റിൽ വെച്ച് അടുത്ത് വന്നപ്പോഴാണ് ഞാനാദ്യം അടുത്ത് കാണുന്നത് . ദുൽഖറിന്റെ സിനിമകൾ എല്ലാം ഞാൻ കണ്ടിട്ടുണ്ട് എനിക്ക് നല്ല ഇഷ്ടമുള്ള നടനാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദര്‍ശന്‍.
‘വരനെ ആവശ്യമുണ്ട്’ ഫെബ്രുവരി ഏഴിന് റിലീസിനെത്തും .സത്യൻ അന്തിക്കാടിന്റെ മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം, കല്യാണി പ്രിയദർശൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളുള്ള ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, ഉർവ്വശി തുടങ്ങിയ സീനിയർ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരിച്ചു വരുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
Post Your Comments