GeneralLatest NewsMollywoodMovie GossipsNEWSWOODs

“കൂട്ടിയിട്ട് കത്തിച്ചതാ… 2 ചാക്ക് ബാക്കിയുണ്ട്… വിവാദമാക്കി തരൂ പ്ലീസ്…” തന്റെ ചിത്രത്തെ മോശമായി ചിത്രീകരിച്ച വ്യക്തിക്ക് അതേ നാണയത്തിൽ മറുപടി നൽകി സംവിധായകൻ ജെനിത് കാച്ചപ്പിള്ളി

മുഴുനീള കോമഡിയുമായി തീയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ''മറിയം വന്ന് വിളക്കൂതി''.ചിത്രത്തെ മോശമായി ചിത്രീകരിച്ച് കമന്റിട്ട ഒരാൾക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ജെനിത് കാച്ചപ്പിള്ളി. തന്റെ കന്നിചിത്രം കഞ്ചാവ് മയമാണെന്ന് പോസ്റ്റ് ചെയ്ത വ്യക്തിക്കാണ് ജെനിത് മറുപടി നൽകിയിരിക്കുന്നത്. 

മുഴുനീള കോമഡിയുമായി തീയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ”മറിയം വന്ന് വിളക്കൂതി”.ചിത്രത്തെ മോശമായി ചിത്രീകരിച്ച് കമന്റിട്ട ഒരാൾക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ജെനിത് കാച്ചപ്പിള്ളി. തന്റെ കന്നിചിത്രം കഞ്ചാവ് മയമാണെന്ന് പോസ്റ്റ് ചെയ്ത വ്യക്തിക്കാണ് ജെനിത് മറുപടി നൽകിയിരിക്കുന്നത്.

“ഈ സിനിമ മൊത്തത്തിൽ കഞ്ചാവ് മയമാണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്. ഇത് മൊത്തത്തിൽ സംവിധായകനും നിർമ്മാതാവും കൂടി പുകച്ചതാവാനേ വഴിയുള്ളൂ. സ്ക്രിപ്റ്റ് എഴുതിയവനെ കയ്യിൽ കിട്ടിയെങ്കിൽ ഒന്ന് പൊട്ടിക്കാൻ തോന്നി. അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ദുരന്തം അനുഭവിച്ചിട്ടില്ല” എന്നായിരുന്നു ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.


“കൂട്ടിയിട്ട് കത്തിച്ചതാ… 2 ചാക്ക് ബാക്കിയുണ്ട്… വിവാദമാക്കി തരൂ പ്ലീസ്…”എന്നായിരുന്നു സംവിധായകന്റെ മറുപടി പോസ്റ്റ്. ജെനിത് കാച്ചപ്പിള്ളിക്ക് പിന്തുണയുമായി അതേദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം അന്വേഷണത്തിന്റെ സംവിധായകൻ പ്രശോഭും രംഗത്തെത്തി.

“സിനിമ ഇഷ്ടപ്പെടുക എന്നത് ഒരാളുടെ പേഴ്‌സണൽ ചോയ്സ് ആണ്. അതിനെ ബഹുമാനിക്കുന്നു . പക്ഷേ സിനിമാക്കാർ ( നടനും, നടിയും, സംവിധായകനും, നിർമാതാവും എന്നാണ് പറഞ്ഞിട്ടുള്ളത് ) വളഞ്ഞിരുന്നു കഞ്ചാവ് അടിച്ചിട്ടാണ് ഓരോന്ന് ചെയുന്നത് എന്ന് കരുതുന്നത് തന്നെ അസഹനീയമായ ഒരു കാഴ്ച്ചപ്പാട് ആണ്” പ്രശോഭ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button