
ക്രിക്കറ്റ് ലോകത്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഇന്ത്യയുടെ അഭിമാനമായ പ്രമുഖ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ നായകനായി അരങ്ങ് തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഹര്‍ഭജന്‍ ഇപ്പോള്‍ അടുത്തിടെ ചിത്രീകരണം തുടങ്ങുന്ന ബഹുഭാഷ സിനിമ ഫ്രണ്ടിഷിപ്പിലാണ് താരം നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഹര്‍ഭജന്‍ സിംഗ് സ്വന്തം ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടുകയും ചെയ്തിട്ടുണ്ട്..
സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെപീആര്‍, സ്റ്റാലിന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. സംവിധായക ഇരട്ടകളായ ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവരാണ് ചിത്രത്തിനു പിന്നില്‍.ചിത്രം 2020 മധ്യവേനല്‍ അവധി കാലത്ത് പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.
അതേസമയം ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍ സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments