മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ട ചിത്രങ്ങളിൽ വലിയ താര പകിട്ടുകൾ ഇല്ലാതെ വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു തെലുങ്കിൽ നിന്നുമുള്ള ‘ഹാപ്പി ഡേയ്സ്’. 2007ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും ടെലിവിഷൻ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.
ക്യാമ്പസ് സൗഹൃദത്തിന്റെ കഥപറഞ്ഞ ഹാപ്പി ഡേയ്സിലെ രാജേഷിനെ മലയാളികൾ മറക്കാൻ ഇടയില്ല. ടീച്ചറെ പ്രണയിച്ച് പിന്നാലെ നടന്ന താരത്തിനെ മലയാളികള്‍ക്കും പ്രിയമാണ്. ഇപ്പോള്‍ താരത്തിന്റെ വിവാഹമാണ്. രാജേഷ് എന്ന വേഷം മനോഹരമാക്കിയ നിഖില്‍ സിദ്ധാര്‍ത്ഥിന് വധുവാകുന്നത് ഡോക്ടര്‍ പല്ലവി ശര്‍മ്മയാണ്.
വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നിഖില്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടത്. ദീര്‍ഘകാലങ്ങളായി നിഖിലും പല്ലവിയും പ്രണയത്തിലായിരുന്നു. ഇരുകുടംബങ്ങളുടെയും ആശിര്‍വാദത്തോടെയാണ് വിവാഹ നിശ്ചയം നടത്തിയതെന്ന് നിഖില്‍ പറയുന്നു.
Post Your Comments