സേര്‍ച്ച്‌ ചെയ്താല്‍ വരുന്നത് നടിയുടെ നഗ്ന ചിത്രങ്ങള്‍; യുവാവിനെതിരെ കേസ്

സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ മുഖം മറച്ച്‌ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നു ഇയാള്‍.

നടിയുടെ പേരില്‍ അശ്ളീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ പരാതി. മുന്‍ മിസ് ഇന്ത്യയും മോഡലും നടിയുമായ നടാഷ സൂരിയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെയാണ് സുരിയുടെ പരാതി. എഫ് ഐ ആര്‍ രേഖപ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

ഫ്ലിന്‍ റെമിഡിയോസ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൂരിയുടേതെന്ന പേരില്‍ സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ മുഖം മറച്ച്‌ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നു ഇയാള്‍. നിരന്തരം നടാഷ സുരിയുടെ പേരില്‍ അശ്ളീല ചിത്രങ്ങള്‍ വിവിധ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നതിനാല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്നചിത്രങ്ങള്‍ കാണിക്കുവെന്നു പരാതിയില്‍ താരം ചൂണ്ടിക്കാണിക്കുന്നു.

Share
Leave a Comment